ഇവിടെ പോസ്റ്റ് ചെയ്യുന്നവ വെറും തമാശയും നേരം പോക്കും മാത്രമാണ്. ആര്‍ക്കെങ്കിലും വ്യക്തിപരമായി പരാതിയോ, വിഷമമോ തോന്നിയാല്‍ ദയവായി അറിയിക്കുക. ഉടന്‍ തന്നെ പോസ്റ്റ് പിന്‍‍വലിക്കുന്നതായിരിക്കും. pisharodymash@gmail.com

2009, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

അമേദ്ധ്യത്തേക്കാള്‍ സാന്ദ്രത കൂടിയ ഗന്ധങ്ങള്‍

ദ്രോഹിച്ചില്ല എന്നു മാത്രം പറയരുത്

ഉള്ളിലൊരു ഒതളങ്ങ പെട്ടുപോയി
എന്നു മനസ്സിലാകുമ്പോള്‍
ആവര്‍ത്തിച്ചു വയറിളകാനുള്ള
കഴിവു നഷ്ടപ്പെട്ട അവസ്ഥ
എപ്പോഴും സംജാതമാകുന്നുണ്ട്

വയറിനടിയില്‍ നിന്ന്
ഒതളങ്ങയെ അമേദ്ധ്യക്കഷണങ്ങളായി
രൂപാന്തരം പ്രാപിപ്പിക്കാനുള്ള
ചില ഒറ്റമൂലികളാണ്
ഞാന്‍ അന്വേഷിക്കുന്നത്

കക്കൂസില്‍,
ആര്‍ത്തിരമ്പുന്ന വയറുമായി
ഇരിക്കേണ്ടി വരുന്ന
അവസ്ഥ ഒന്നോര്‍ത്തു നോക്കൂ

പുറത്തേക്ക് പുറത്തേക്ക്
ആരവങ്ങളോടെ ആഞ്ഞു പതിക്കുന്ന ‘സാധനം’
ആഴിയില്‍ ഉല്‍ക്കയെന്നപോലെ
പതിക്കുമ്പോള്‍
ക്ലോസറ്റിന്‍റെ ഭിത്തികളിലേക്ക്
സുനാമി പോലെ വന്നു പതിച്ച്
ചിതറിത്തെറിക്കുന്ന
അമേദ്ധ്യകണികകള്‍
അവയുടെ ഗന്ധം

ആ പ്രയോഗം അങ്ങട്‌ ഫലിച്ചാലും
ഇല്ലെങ്കിലും ഒന്നുറപ്പാണ്
പ്രസ്തുത അമേദ്ധ്യങ്ങളെ ഒതളങ്ങയായി കരുതിയാല്‍
പല പ്രാവശ്യമായുള്ള ഒറ്റമൂലിപ്രയോഗം
രസകരമായ ആ അനര്‍ഘനിമിഷങ്ങളെ ധ്വനിപ്പിക്കുന്നതു കാണാം

ഉദാഹരണത്തിന്
ആന്‍റിപര്‍ - വയറിളകാന്‍
റാന്‍‍ബാക്സി - മരുന്നുകമ്പനി
യൂറോപ്യന്‍ ക്ലോസറ്റ് - ഇരുന്നു കാര്യം സാധിക്കാന്‍
കുഴി - സര്‍ക്കസ്സ് അഭ്യസിച്ചവര്‍ക്കു മാത്രം

വയറ്റില്‍ കിടക്കുന്ന ഒതളങ്ങായുടെ പൊസിഷന്‍ എവിടെ
ഒതളങ്ങയോളം വരില്ല വേറൊരു കായും
എന്നിവ ഞാന്‍ അനുഭവിച്ചറിഞ്ഞ പാഠങ്ങളാണ്

ഏതു കക്കൂസെന്ന്
നിങ്ങള്‍ തീരുമാനിച്ചു കൊള്ളുക


നിയമപ്രകാരമല്ലാത്ത പിന്നറിയിപ്പ്: ഈ കവിതക്ക് ജീവിച്ചിരിക്കുന്നവരോ, ചത്ത് കുഴിയില്‍ കിടക്കുന്നവരോ, നരകത്തില്‍ പോയവരോ, സ്വര്‍ഗ്ഗത്തില്‍ പോയവരോ തുടങ്ങി യാതൊരുത്തരുമായും യാതൊരു വിധ ബന്ധവുമില്ല. എന്തെങ്കിലും ബന്ധം തോന്നുന്നെങ്കില്‍ അതു വെറും അസംബന്ധം മാത്രമായിരിക്കുമെന്നും, ഇത് ഷാരടി കഷ്ടപ്പെട്ടിരുന്ന് ഉറക്കമിളച്ചും, സിഗരറ്റു വലിച്ചും, ഭാവനയുടെ അനന്താന്തര്‍ഗതങ്ങളിലൂടെ ഊറിവന്ന കാവ്യബീജത്തെ ടെസ്റ്റ്യൂബിലാക്കി നിരവധി നിരീക്ഷണങ്ങള്‍ക്കും, പരീക്ഷണങ്ങള്‍ക്കും, ചര്‍ച്ചകള്‍ക്കും (ഞാനും ഞാനുമായി നടന്ന ചര്‍ച്ച) ഒടുവില്‍ പ്രജ്വാലിതമായ ജിന്താധാരകളുടെ ബഹിര്‍സ്ഫുരണത്തെ വാക്കുകളിലാവാഹിച്ച് നിങ്ങളിലേക്ക് ഒഴുക്കിയിരിക്കുന്ന കാഴ്ച്ചയാണ് ഇവിടെ കാണുന്നത് എന്നും അഹങ്കാരത്തോടെ വില്ലുപോലെ കുനിഞ്ഞു കുമ്പിട്ട് അറിയിച്ചു കൊള്ളുന്നു. അങ്ങേയറ്റം കാര്‍ക്കോടകിതമായ ഒരു സമൂഹത്തെ വിപ്രലംഭിപ്പിക്കുക എന്നതല്ലാതെ മറ്റെന്താണ് എന്‍റെ മണ്ടന്‍ തലകൊണ്ടു സാദ്ധ്യമാവുക?

-ഷാരടി

29 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ഹ ഹ ഹ ഹ ഹ ഹ
ഹ ഹ ഹ ഹ ഹ ഹ
ന്റെ ഷാരഡീ ചിരി
സഹിക്കാൻ മേല...
ഇതെന്നാ എഴുത്താ...
ഹ ഹ ഹ ഹ ഹ ഹ
ഇതാർക്കും മനസ്സിലാകും..
നല്ല ഭാഷ..
ശക്തമായ പ്രമേയം..
ഞാനും പോയി 2 ഒതളങ്ങ കളഞ്ഞിട്ടുവരാം..

പള്ളിക്കുളം.. പറഞ്ഞു...

ആസ്വദിച്ചു മാഷേ..
ആസ്വാദനത്തിനു വേണ്ടത് ആസ്വാദനക്ഷമമായ ഒരു മനസ്സു മാത്രമാണ്. അല്ലാതെ ലോകത്തെ എല്ലാ കവിതകളും വായിച്ചുള്ള വിജ്ഞാനമല്ല.
നല്ല ആക്ഷേപഹാസ്യം.
ചിരിച്ചു ഊപ്പാടു വന്നു.

അജ്ഞാതന്‍ പറഞ്ഞു...

മനസ്സിലാവാഞ്ഞിട്ട് ചോദിക്കുകയാ..ഇതിന്റെ അര്‍ ഥം ഒന്ന് പറഞ്ഞ് തരാമോ?

പിഷാരടി മാഷ് പറഞ്ഞു...

കുഞ്ഞുങ്ങളേ,

ഇതു വേറേ ഭാഷയാണ്, ഇതു പഠിക്കാതെ എന്‍റെ നെഞ്ചത്തു കുതിരകേറാന്‍ വരല്ലേ. ഷാരടിയെ വെറുതേ വിട്ടേക്കൂ

അജ്ഞാതന്‍ പറഞ്ഞു...

ഷാരടിമാഷെ!
വായടപ്പിച്ചു, പിന്നെ സാധനങ്ങൾ പോരട്ടെ., ഒരു തിരുത്ത് അമേദ്യം എന്നത് തെറ്റാണ് “അമേദ്ധ്യം“ എന്നതാണ് ശരി തിരുത്തുമല്ലോ…. ഇനീ ഞാനീക്കവിത ? ഒന്നുവായിക്കട്ടെ!!!!!

പിഷാരടി മാഷ് പറഞ്ഞു...

നാറാണത്തേ തിരുത്തി

ഗീർവാണൻ പറഞ്ഞു...

വെറുപ്പിച്ചില്ലെന്നുമാത്രം പറയരുത്‌..

Benny John പറഞ്ഞു...

മാഷെ.. നിനക്കൊരുമ്മ..! ഈ വരികൾ
ഞാനെന്റെ ബ്ലോഗിന്റെ സൈഡിൽ തൂക്കിയിട്ടോട്ടെ..?

കാപ്പിലാന്‍ പറഞ്ഞു...

ഷാരടി മാഷേ , ഈ കവിത മനസിലായി :)

അജ്ഞാതന്‍ പറഞ്ഞു...

പിഷാരടി മാഷെ ഈ ബെന്നിപ്പണിക്കരുടെ “ഉമ്മ” സ്വീകരിക്കരുതെ, എച്ച്1 എൻ1 ഉണ്ടോ എന്ന് നോക്കിട്ട് മതി, “ഇവന്മാർ” പരത്തുന്ന കൂട്ടത്തിലാണ്

പിഷാരടി മാഷ് പറഞ്ഞു...

എച്ച് 1 എന്‍1 എന്നു പറഞ്ഞാല്‍ പന്നിപ്പനി അല്ലേ? ഷാരടിക്കൊരു സംശയം !

Benny John പറഞ്ഞു...

കള്ളീ നീ കണ്ടുപിടിച്ചു..
ഉമ്മ വേണ്ടെങ്കിൽ വേണ്ടാ..
ഞാനത്‌ നിരൂപകൻ
പള്ളിക്കുളത്തിന്‌
കൊടുത്തോളാം..
എനിക്കെവിടെയെങ്കിലും
ഒന്നു പരത്തിയാൽ മതി.

Benny John പറഞ്ഞു...

സംശയല്യാ..അത്‌ ബെന്നിപ്പനി തന്നെ..

അജ്ഞാതന്‍ പറഞ്ഞു...

@ബെന്നിപണിക്കർ(ഒരു വായനക്കാരൻ)
പണ്ടാറമടങ്ങാൻ (സഗീർ പണ്ടാരത്തിലല്ല കേട്ടോ) പള്ളിക്കുളത്തിന്റെ ആഖ്യാനവും, വ്യാഖ്യാനവും കണ്ട് ഉറുമ്പിന്റേം ആ ഇച്ചേയിടേം നാവടഞ്ഞു, ദോ ലെവനെ നോക്കിവച്ചോ ? പിന്നെ മോനേ ബെന്നി നീ ആക്കാനായിട്ട് ഉറുമ്പിന്റെ പോസ്റ്റിൽ പേസ്റ്റിയ കവിതയുടെ ആത്മാക്കൾ എല്ലാം ഇന്നെ തിരക്കി നടപ്പുണ്ട് ഏതാ ഈ പൂ….പുള്ളി എന്ന് ചോദിച്ചോണ്ട്. അതുങ്ങളെല്ലാം കൂടെ ശപിച്ചാൽ……………പിന്നെ ഈ ഞാൻ വീണ്ടും ജനിക്കണം ശ്രീരാമനായി നിന്റെ ശാപമോക്ഷത്തിന്, അന്ന് അവതാരിക എഴുതാൻ കെ.ക കാണില്ല, പിന്നെ നിന്റെ കവിതയ്ക്ക് കെ.മു എഴുതിയാലും മതി, അപ്പപ്പിന്നെ ഇന്നെലെ ഏതാ എഴുതിയത് ? വിശാലതയുടെ നീർവീണ പൂവോ ? അതോ പള്ളിക്കവിതകളോ. എന്റെ പള്ളി ഓരോ അവതാരങ്ങളെ…… സ്പെല്ലിംഗ് ശരി തന്നെ അപ്പി

Benny John പറഞ്ഞു...

അജ്ഞാത കാമുകാ നീ എന്തെര്‌ തുടി തുടിക്കണത്‌.. നീ എന്തെര്‌ പെട പെടയ്ക്കണത്‌..? ഒന്നടങ്ങ്‌ ചെല്ലക്കിളീ... മൊട വേണ്ട എടപെടുമേ... പിന്നെക്കെടന്ന്‌ നെരങ്ങീല്ലെന്ന്‌ മാത്രം പറയരുത്‌..കാൽഗുകു..

അജ്ഞാതന്‍ പറഞ്ഞു...

അജ്ഞാതാ ചൊറിയാതെ വീട്ടീ പോഡേയ്‌...

അജ്ഞാതന്‍ പറഞ്ഞു...

എന്തിരായാലും ഒരടിയ്ക്കുകൂടി സ്കോപ്പ്‌ കാണുന്നുണ്ട്‌.. ഒരു വരവുകൂടി വരേണ്ടി വരും..

മഹാകവി പറഞ്ഞു...

ഈ മാഷിനെ കൊണ്ട് മടുത്തു. വായിച്ചു ചിരിച്ചിട്ട് ഒറ്റമൂലികള്‍ ഇല്ലാതെ തന്നെ ഉള്ളിലുള്ളതെല്ലാം എല്ലാം കാട്ടുപൂച്ചകളെപോലെ പുറത്തുചാടി.

Jayesh/ജയേഷ് പറഞ്ഞു...

തകര്‍ ത്തു..എനിക്കെല്ലാം മനസ്സിലായി

അജ്ഞാതന്‍ പറഞ്ഞു...

ഷാരടിക്ക് തീട്ടത്തില്‍ നന്നായി പണിയാന്‍ അറിയാംന്ന് മനസ്സിലായി.. :)

ഗോപി വെട്ടിക്കാട്ട് പറഞ്ഞു...

പാല്‍ പായസത്തേക്കാള്‍ അമേദ്ധ്യം ഇഷ്ട്ടപ്പെടുന്ന വര്‍ഗത്തിന്റെ കവിത ഇതുപോലിരിക്കും ...

സൂപ്പര്‍ ബ്ലോഗര്‍ പറഞ്ഞു...

സ്വന്തം തീട്ടം തോണ്ടി ഇതുപോലെയാണ് ലോകം എന്നു പറയുന്നു ഷാരടി

അജ്ഞാതന്‍ പറഞ്ഞു...

പിഷാരടിമാഷേ,

ചിരിച്ചു ചിരിച്ചു ചാകാറായി. ഇങ്ങനെ ചിരിപ്പിച്ചു വശക്കേടാക്കല്ലേ. നമിച്ചിരിക്കുന്നു.

ഓഫ്: ഡാ സൂപ്പറേ, ഷാരടിയുടെ കവിത ഒന്നുമില്ലേലും മനുഷേനു മനസ്സിലാകുന്നെങ്കിലുമുണ്ടല്ലോ.ഇനി ഷാരടിക്കവിതയുടെ വിശദീകരണം വേണോങ്കില്‍ ലവിടെ, കൂതറ അവലോകനത്തില്‍ വിശദമായ നിരൂപണവും ഉണ്ട് ഷാരടിക്കവിതകളേക്കുറിച്ച്. പോയി വായിക്ക്. മാഷേ ഓഫിനു മാപ്പ്. സൂപ്പറിനു കോപ്പ്

Unknown പറഞ്ഞു...

മാഷേ... കവിത കലക്കി... ഇതു വായിച്ചപ്പൊ പഴയ ഒരു സ്റ്റേജ് കോമഡി, എന്തുകൊണ്ടോ ഓര്‍മ്മ വന്നു. ഞാന്‍ അതൊന്നു റെക്കോഡ് ചെയ്ത് ലിങ്കിവിടെ ഇടുന്നു... :)

ഒരു പക്ഷേ, ബൂലോകത്തിലെ ആദ്യത്തെ വോയിസ് കമന്റായിരിക്കാം ഇത്! :) എന്തായാലും:
http://dc171.4shared.com/download/145551904/3dc1133e/vocal-comment-1.mp3?tsid=20091101-230540-d9d6213d

അല്ലെങ്കില്‍

http://www.4shared.com/file/145551904/3dc1133e/vocal-comment-1.html

അജ്ഞാതന്‍ പറഞ്ഞു...

എന്തൂട്ടാ ഇതിപ്പൊ....?

അജ്ഞാതന്‍ പറഞ്ഞു...

ഗോപിയേ..പൂയി…..
തനിക്കൊള്ളപെട പള്ളിക്കുളം അവന്റെ പോസ്റ്റിൽ ഇട്ടിട്ടുണ്ട് ആ പാൽപ്പായസം ആറുന്നതിന് മുൻപ് പോയിക്കുടിക്ക്, ഊ……ഊതിക്കുടിക്കണം അല്ലേൽ പൊള്ളും

ഗോപി വെട്ടിക്കാട്ട് പറഞ്ഞു...

“അമേദ്ധ്യം" ഇഷ്ട്ടപ്പെടുന്നവരുടെ വാല് പന്തീരാണ്ട് കാലം കുഴലില്‍ ഇട്ടാലും നേരെയാവില്ല ..
അതിപ്പോള്‍ അജ്ഞാത ആയാലും മാറ്റമോന്നുമില്ലല്ലോ..അവരോടു പാല്പായസത്തിനെ പറ്റി
പറഞ്ഞിട്ട് എന്ത് കാര്യം.. അജ്ഞാത ആയാല്‍ സൗകര്യം കൂടും ..

അജ്ഞാതന്‍ പറഞ്ഞു...

ഇക്ക് വയ്യെന്റെഷാരടിയെ,
ഈ പാൽപ്പായസം ഒല്ലിപ്പിക്കുന്നവന്മാരെ മുട്ടീട്ട് വഴിനടക്കാന്മേലാണ്ടായി, ഈ പാല്പായസം ചെന്ന് പതിക്കുന്നതിന്റെ താഴത്തെ “ലയറി“ന്റെ കാര്യമാ ഷാരടിമാഷ് പറഞ്ഞത്, നമ്മളെല്ലാം ചുമന്നുകൊണ്ട് നടക്കുന്ന സാധനം, അമേദ്ധ്യത്തെ മാറ്റി നിറുത്തി (ഒഴിവാക്കി) ഒന്നാസ്വദിച്ച് നോക്ക്, ആ പ്രയോഗങ്ങളും, ഒറ്റമൂലികളും.,സൂചിപ്പിക്കാൻ കഴിയാതിരുന്നതൊക്കെ താനെ സൂചിക്കും. ഇങ്ങനെ ഔർ പ്രയോഗം ഉണ്ട്
“വയറിളക്കം വന്നവന്റെ വള്ളിനിക്കറിന് കടുംകെട്ട് വീണെന്ന് “
ഒന്ന് സങ്കല്പിച്ച് നോക്ക്…

ഗീത പറഞ്ഞു...

എന്റെ ദൈവമേ കഷ്ടപ്പെട്ടുപോയി എന്നു പറഞ്ഞാല്‍ മതിയല്ലോ.

മൂക്കുപൊത്തിയാണ് വായിച്ചത്. കൂടെ ചിരിക്കയും വേണം. രണ്ടും കൂടി എങ്ങനെ നടക്കും? ഒടുവില്‍ ശ്വാസം മുട്ടി മുട്ടി .. എന്തിനധികം? ആശൂത്രീലായി എന്നുപറഞ്ഞാല്‍ കഴിഞ്ഞൂലോ. അവിടെ ചെന്നപ്പം ഒണ്ട് അതാ കൊണ്ടുവരണൂ ആന്റീപാര്‍..

ഓടി വീട്ടിലെത്തിയിട്ടാ പിന്നെ ഒന്നു ശ്വാസം വിട്ടത്.
യിത്രേം ക്രൂരതയരുത് ഷാരഡി മാഷേ.