ഇവിടെ പോസ്റ്റ് ചെയ്യുന്നവ വെറും തമാശയും നേരം പോക്കും മാത്രമാണ്. ആര്‍ക്കെങ്കിലും വ്യക്തിപരമായി പരാതിയോ, വിഷമമോ തോന്നിയാല്‍ ദയവായി അറിയിക്കുക. ഉടന്‍ തന്നെ പോസ്റ്റ് പിന്‍‍വലിക്കുന്നതായിരിക്കും. pisharodymash@gmail.com

2009, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

അമേദ്ധ്യത്തേക്കാള്‍ സാന്ദ്രത കൂടിയ ഗന്ധങ്ങള്‍

ദ്രോഹിച്ചില്ല എന്നു മാത്രം പറയരുത്

ഉള്ളിലൊരു ഒതളങ്ങ പെട്ടുപോയി
എന്നു മനസ്സിലാകുമ്പോള്‍
ആവര്‍ത്തിച്ചു വയറിളകാനുള്ള
കഴിവു നഷ്ടപ്പെട്ട അവസ്ഥ
എപ്പോഴും സംജാതമാകുന്നുണ്ട്

വയറിനടിയില്‍ നിന്ന്
ഒതളങ്ങയെ അമേദ്ധ്യക്കഷണങ്ങളായി
രൂപാന്തരം പ്രാപിപ്പിക്കാനുള്ള
ചില ഒറ്റമൂലികളാണ്
ഞാന്‍ അന്വേഷിക്കുന്നത്

കക്കൂസില്‍,
ആര്‍ത്തിരമ്പുന്ന വയറുമായി
ഇരിക്കേണ്ടി വരുന്ന
അവസ്ഥ ഒന്നോര്‍ത്തു നോക്കൂ

പുറത്തേക്ക് പുറത്തേക്ക്
ആരവങ്ങളോടെ ആഞ്ഞു പതിക്കുന്ന ‘സാധനം’
ആഴിയില്‍ ഉല്‍ക്കയെന്നപോലെ
പതിക്കുമ്പോള്‍
ക്ലോസറ്റിന്‍റെ ഭിത്തികളിലേക്ക്
സുനാമി പോലെ വന്നു പതിച്ച്
ചിതറിത്തെറിക്കുന്ന
അമേദ്ധ്യകണികകള്‍
അവയുടെ ഗന്ധം

ആ പ്രയോഗം അങ്ങട്‌ ഫലിച്ചാലും
ഇല്ലെങ്കിലും ഒന്നുറപ്പാണ്
പ്രസ്തുത അമേദ്ധ്യങ്ങളെ ഒതളങ്ങയായി കരുതിയാല്‍
പല പ്രാവശ്യമായുള്ള ഒറ്റമൂലിപ്രയോഗം
രസകരമായ ആ അനര്‍ഘനിമിഷങ്ങളെ ധ്വനിപ്പിക്കുന്നതു കാണാം

ഉദാഹരണത്തിന്
ആന്‍റിപര്‍ - വയറിളകാന്‍
റാന്‍‍ബാക്സി - മരുന്നുകമ്പനി
യൂറോപ്യന്‍ ക്ലോസറ്റ് - ഇരുന്നു കാര്യം സാധിക്കാന്‍
കുഴി - സര്‍ക്കസ്സ് അഭ്യസിച്ചവര്‍ക്കു മാത്രം

വയറ്റില്‍ കിടക്കുന്ന ഒതളങ്ങായുടെ പൊസിഷന്‍ എവിടെ
ഒതളങ്ങയോളം വരില്ല വേറൊരു കായും
എന്നിവ ഞാന്‍ അനുഭവിച്ചറിഞ്ഞ പാഠങ്ങളാണ്

ഏതു കക്കൂസെന്ന്
നിങ്ങള്‍ തീരുമാനിച്ചു കൊള്ളുക


നിയമപ്രകാരമല്ലാത്ത പിന്നറിയിപ്പ്: ഈ കവിതക്ക് ജീവിച്ചിരിക്കുന്നവരോ, ചത്ത് കുഴിയില്‍ കിടക്കുന്നവരോ, നരകത്തില്‍ പോയവരോ, സ്വര്‍ഗ്ഗത്തില്‍ പോയവരോ തുടങ്ങി യാതൊരുത്തരുമായും യാതൊരു വിധ ബന്ധവുമില്ല. എന്തെങ്കിലും ബന്ധം തോന്നുന്നെങ്കില്‍ അതു വെറും അസംബന്ധം മാത്രമായിരിക്കുമെന്നും, ഇത് ഷാരടി കഷ്ടപ്പെട്ടിരുന്ന് ഉറക്കമിളച്ചും, സിഗരറ്റു വലിച്ചും, ഭാവനയുടെ അനന്താന്തര്‍ഗതങ്ങളിലൂടെ ഊറിവന്ന കാവ്യബീജത്തെ ടെസ്റ്റ്യൂബിലാക്കി നിരവധി നിരീക്ഷണങ്ങള്‍ക്കും, പരീക്ഷണങ്ങള്‍ക്കും, ചര്‍ച്ചകള്‍ക്കും (ഞാനും ഞാനുമായി നടന്ന ചര്‍ച്ച) ഒടുവില്‍ പ്രജ്വാലിതമായ ജിന്താധാരകളുടെ ബഹിര്‍സ്ഫുരണത്തെ വാക്കുകളിലാവാഹിച്ച് നിങ്ങളിലേക്ക് ഒഴുക്കിയിരിക്കുന്ന കാഴ്ച്ചയാണ് ഇവിടെ കാണുന്നത് എന്നും അഹങ്കാരത്തോടെ വില്ലുപോലെ കുനിഞ്ഞു കുമ്പിട്ട് അറിയിച്ചു കൊള്ളുന്നു. അങ്ങേയറ്റം കാര്‍ക്കോടകിതമായ ഒരു സമൂഹത്തെ വിപ്രലംഭിപ്പിക്കുക എന്നതല്ലാതെ മറ്റെന്താണ് എന്‍റെ മണ്ടന്‍ തലകൊണ്ടു സാദ്ധ്യമാവുക?

-ഷാരടി