ഈയടുത്താണ് ഷാരടി എം കെ ഹരികുമാറെഴുതിയ ഒരു ലേഖനത്തെ ചൊല്ലി ബൂലോകത്തുണ്ടായ ഒച്ചപ്പാടിന്‍റെ ശരിയായ കിടപ്പുവശം തിരിച്ചറിയുന്നത്. ന്ന് ച്ചാ ആ ലേഖനം വായിച്ചത് ഇപ്പോഴാണ്. ഹരികുമാര്‍ പറഞ്ഞ കാര്യങ്ങള്‍ നൂറു ശതമാനവും ശരി തന്നെയല്ലേ പ്രിയപ്പെട്ട വായനക്കാരേ? ദുഫായിലിരുന്ന് കുറേ അണ്ണന്മാര്‍ ബൂലോകം നിയന്ത്രിക്കാന്‍ വ്യാമോഹിച്ച്, വ്യര്‍ത്ഥശ്രമം നടത്തുന്നുണ്ട്. എല്ലാവരേയും അടച്ചു പറയുവാന്‍ ഷാരടിയെ കിട്ടില്ല. പക്ഷേ കുറച്ചു പേര്‍, വളരെ കുറച്ചു പേര്‍ക്ക് അങ്ങനെയൊരു പൂതിയില്ലാതില്ല. വേറൊന്നുകൊണ്ടുമല്ല, വേറേ പ്രത്യേകിച്ചു പണിയൊന്നുമില്ല. അതോണ്ട് തന്നെ. രാജാവ് നഗ്നനാണെന്നു പറയാന്‍ ധൈര്യം കാണിച്ച അങ്ങേരെ എല്ലാവരും കൂടി കൂട്ടം കൂടി തെറി വിളിച്ചു സ്വൈര്യം കെടുത്തി. ഈ തെറിവിളിച്ച ആര്‍ക്കെങ്കിലും കൌമുദിയില്‍ ഒരു കുഞ്ഞ് ഇത്തിപ്പോരം പോന്ന ലേഖനം പ്രസിദ്ധീകരിക്കാന്‍ കഴിവുണ്ടോ? ആ സത്യം വിളിച്ചു പറഞ്ഞതു കൊണ്ടാണോ ഇനി ആള്‍ക്കാര്‍ക്ക് ദേഷ്യം പിടിച്ചത്? പേരെടുത്ത ഒരു പത്രപ്രവര്‍ത്തകനാണ് എം കെ ഹരികുമാര്‍. അദ്ദേഹത്തിന്‍റെ വിമര്‍ശനങ്ങളെ തെറി വിളിച്ചു തോൽപ്പിക്കാനല്ലായിരുന്നു ബൂലോകര്‍ ശ്രമിക്കേണ്ടിയിരുന്നത്.
പരസ്പരം ബഹുമാനിക്കാനല്ലേ ബൂലോകരേ നമ്മള്‍ പഠിക്കേണ്ടത്?
സ്നേഹപൂര്‍വം
ഷാരടി. കെ
ഇന്നത്തെ ചോദ്യം: ഒരാള്‍ പുലിയാണ് എന്ന് സ്വയം വിശ്വസിച്ചാല്‍ അയാള്‍ പുലിയാകുമോ?
അഥവാ എലി ചമഞ്ഞാല്‍ പുലിയാകുമോ?
- ഉത്തരങ്ങള്‍ പിന്നീട് പ്രസിദ്ധീകരിക്കും. ശരിയുത്തരം അയക്കുന്നവര്‍ക്ക് സമ്മാനം ഉണ്ടായിരിക്കുന്നതാണ്
8 അഭിപ്രായങ്ങൾ:
ക്ലാസെടുക്കാൻ മാഷമ്മാർക്ക് ഒയ്‌വില്ല.വേറെള്ളൊരടെ തെറ്റും ശരീം കണ്ടെത്താൻ നടക്കുന്നു!
എലി ചത്തൊരു പുലിയായ് പിറക്കുന്നൂന്ന് രാവിലെ മൈക്കീക്കൂടെ കേട്ടിണ്ടുണ്ട്.
ഹാ....... പഷ്ട് !!
ഹരികുമാർ പറഞ്ഞതിൽ നൂറു ശതമാനം ശരിയാണെന്നു കരുതുന്നില്ല. പേര് എന്നതുതന്നെ ആപേക്ഷികമാകുമ്പോൾ, ഉറുമ്പെന്ന പേരിൽ ബ്ലോഗ് എഴുതുന്നായാൾ വികലവ്യക്തിത്വമുള്ളവനെന്നോ,
ഒളിച്ചിരുന്ന് കല്ലെറിറ്റുന്നവെനെന്നോ പറയുന്നത് നൂറു ശതമാനം തെറ്റാണ്. പിഷാരടി മാഷ്, ആ പോസ്റ്റുകൾ ഒന്നു വായിച്ചു നോക്കുന്നത് നന്നായിരിക്കും. പിന്നെ ഹരികുമാർ മധ്യമലോകത്തിലെ ആരാണെന്നതല്ല ഇവിടെ വിഷയം. എന്തു പറയുന്നു എന്നതാണ്. ഇന്നു വരെ അച്ചടി മഷി പുരളാത്ത, ബ്ലോഗിൽ പ്രസിദ്ധീകരിച്ച പല കഥകളും കവിതകളും ഇന്നത്തെ എണ്ണം പറഞ്ഞ സാഹിത്യകാരന്മാരുടെ രചനകളെക്കാളും മികച്ചവയാണ്. അതൊക്കെ വായിച്ചു കഴിഞ്ഞാൽ, മാഷിന്റെ ആ ചലഞ്ച് (ഈ തെറിവിളിച്ച ആര്‍ക്കെങ്കിലും കൌമുദിയില്‍ ഒരു കുഞ്ഞ് ഇത്തിപ്പോരം പോന്ന ലേഖനം പ്രസിദ്ധീകരിക്കാന്‍ കഴിവുണ്ടോ?) പിന്നെ നമുക്കു പരിഗണിക്കാം.
ദുഫായിലിരുന്ന് ബൂലോകം നിയന്ത്രിക്കുന്നതാരപ്പാ?
ദാവൂദ് ഇബ്രാഹിം ആവുമോ?
അല്ലല്ല, ദേവൂദ് ഇബ്രൂഹിം!!
പ്രസിദ്ധീകരിച്ചു കാണിക്കുന്നത് ഭയങ്കര സംഭവം ഒന്നുമല്ല..മാഷേ...
(ഹരികുമാറിന്റെ എഴുത്തിനെ താഴ്ത്തിക്കെട്ടുകയല്ല.)
കല കൌമുദിയില്‍ വരുന്ന ചവറു 'ഗവിതകള്‍' കണ്ടു കരച്ചില്‍ വന്നിട്ട്
ഞാനാ സാധനം വായിക്കുന്നതെ നിറുത്തി .
എനിക്ക് വേണ്ടി മാത്രമായിരുന്നു ആ ബീഡി പാന്‍ വാല അതു കൊണ്ട് വന്നിരുന്നത് ...
ഒരു മഹാ സംഭവം..!
പിന്നെ എന്ത് പറയുന്നു എന്ന് നോക്കുക...
ആളാരെന്നല്ല..
ആള് ചിലപ്പോ അച്ചടി ലോകത്ത് പുലിയോ കാണ്ടാ മൃഗമോ ഒക്കെ ആയിരിക്കും..
എന്ന് വെച്ച് ..?!
ente mashe...
ഈ മാഷ്ക്ക് ഒരു ചുക്കും അറിയില്ല. :-)
ഹരികുമാര്‍ സാര്‍ നേരത്തേയുള്ള പോസ്റ്റും കമന്റും ഡിലീറ്റിയകൊണ്ടാ മാഷിന് ചരിത്രമൊന്നും അറിയാത്തെ.
പിന്നെ സാറിന്റെ എഴുത്ത്. :-))))) അത് വിട്.
ഞാന്‍ തിരുവനന്തപുരത്താണ്. ദുബായിലല്ല.
Сумерки 2 Новолуние , а также такая штука как Сумерки 2 Новолуние, а еще Любовь в большом городе 2
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ