ഞാന്‍ തെറിക്കവിതയെഴുതുകയാണ്
എനിക്കു മുന്‍പിലിരിക്കുന്നവരും
പിന്‍പിലിരിക്കുന്നവരും
തെറിക്കവിതകള്‍ എഴുതിക്കൊണ്ടേയിരിക്കുന്നു
പട്ടാപ്പകല്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍
എല്ലാവരും തുണിയില്ലാതെയിരുന്ന്
തെറിപ്പാട്ടു പാടി
തെറിക്കവിതയെഴുതുന്നതു കണ്ട്
ഇതൊരു ഇല്യൂസ്ട്രേറ്ററോ,
ഫോട്ടോഷോപ്പോ ആണെന്നു തോന്നിപ്പോയി.
എല്ലാവരും അവരവരുടെ വീടുകളിലെ
ഏറ്റവും കൂതറ അംഗത്തെ ഓര്‍ത്ത്
തെറിപ്പാട്ടുകള്‍ പാടുന്നു
ഗട്ടറില്‍ വീഴുമ്പോള്‍ ആടിയും, ചാഞ്ചാടിയും
താളത്തിലും ടൈം പാസ്സിന്
അല്പ്പാല്പ്പം അമേദ്ധ്യം ‘ടച്ചിംഗ്സ്’ ആക്കിയും
ആവേശത്തോടെ തെറിക്കവിതകളെഴുതുന്നു
പെട്ടെന്ന് തീരേണ്ടതാണ് ഒരോ തെറിയും
എന്നാല്‍ ഇവിടെ ഓരോ തെറിക്കും
ഓരോ ഖണ്ഡകാവ്യത്തിന്റെ നീളമുണ്ട്
അതുകൊണ്ട് ഈ ബസ്സിന്റെ ശബ്ദത്തേക്കാള്‍
തെറികളുടെ ശബ്ദം മുന്നിട്ടു നില്ക്കുന്നു
തെറിവിളിക്കാരുടെ ഈ ബസ്സാകട്ടെ
ബൂലോകത്തിലൂടെ ധീരധീരം
സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു
വഴി തെറ്റിയ കുഞ്ഞാടുകള്‍
കണ്ണില്‍ കണ്ടവരെയും, ഏകാന്ത പഥികരെയും
വൃത്ത കവികളെയും, ബൂലോക മാന്യന്മാരെയും
പ്രതികരിക്കാന്‍ കഴിയാത്തവനെയുമെന്നു വേണ്ട
തന്റെ കൂടെ കൂട്ടാന്‍ പറ്റാത്തവനെയെല്ലാം
മുട്ടന്‍ തെറി, പുളിച്ച തെറി, വളിച്ച തെറി
നാണം കെട്ട തെറി എന്നിങ്ങനെയുള്ള തെറികളാല്‍
സമൃദ്ധമായി അനുഗ്രഹിക്കുന്നു
പലരും ആ തെറികള്‍ കേട്ടു ഛര്‍ദ്ദിക്കുന്നു
എല്ലാവരെയും പണ്ടാരമടക്കി മുന്നോട്ടു പോവുകയാണ്
പൊട്ടക്കിണറ്റിലൂടെ വട്ടത്തിലോടുന്ന ഈ ബസ്സ്
വൈകാതെ ഈ ബസ്സിലെ തെറികള്‍ വികസിച്ച്
മഹാകാവ്യങ്ങളായി ബൂലോകര് വാഴ്ത്തും
കൂട്ടുകാര്‍ ചേര്‍ന്ന് മഹാനാക്കുന്ന കവികള്‍ക്ക്
മൂക്കു പൊത്തിക്കൊണ്ട് അവാര്‍ഡ് നല്കാന്
ഒരു മന്ത്രിയെങ്കിലും വരാതിരിക്കില്ല
വീടിനു മുന്പിലെ തീവണ്ടിപ്പാതയില്‍
രാവിലെ കുത്തിയിരുന്നു കാര്യം സാധിക്കാതെ
നേരേ ബസ്സില്‍ കയറുന്ന കവികള്‍ക്ക്
ഇതിലപ്പുറം എന്താണ് സാധിക്കുക?
ബസ്സുകള്‍ ഇനിയും വരും...
2009, ഡിസംബർ 13, ഞായറാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
25 അഭിപ്രായങ്ങൾ:
ഇതു ആരെയാണാവോ ഉദ്ദേശിച്ചത്..?
ഷാരടി നയം വ്യക്തമാക്കണം
ഇതിൽ എന്തോ മണക്കുന്നു,
പഴയ പോലെ ഒതളങ്ങയാണോ..
ഹഹഹ
അർത്ഥ സമ്പുഷ്ടമായ
മറ്റൊരു രചന. ഇതിൽ തീവണ്ടി,
വാണം, ശുക്ലം തുടങ്ങിയ
ഐക്കണുകൾ കാണാത്തതിൽ
കോപിഷ്ടനാകുന്നു.
ഹ ഹ ഹ മാഷേ സമ്മതിച്ചു... നല്ല കവിത. നല്ല വൃത്തം, താളം, സമന്വയം. ഇത്രയും നല്ലൊരു കവിത ഈയടുത്ത കാലത്തെങ്ങും വായിച്ചിട്ടേയില്ല
കവിതക്ക് ഒരു അലച്ചില്‍ ഇല്ല
ഈ കവിതയിലെ ആശയം
ശുദ്ധ അസംബന്ധമാണ്.
ഇതിലെവിടെ കവിത..?
ഇതോ കവിത..?
ശുദ്ധ ആഭാസത്തരം, അല്ലാതെന്ത്..
പിഷാരടിയെ ഞെക്കിപ്പിഴിയാൻ തോന്നുന്നു.
കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ മനോഹരനാക്കാർന്നു.
സംസ്ക്കാരമില്ലാത്ത ചെറ്റകൾ..
ഒരു പണിയുമില്ലാതെ ബൂലോകം നാറ്റിക്കാൻ ഇറങ്ങിയിരിക്കുകയാണെന്നു തോന്നുന്നു.
ഇല്ല ഗാൽവിൻ വർമ്മേ,
ഇതൊക്കെ ഒരു നേരമ്പോക്കല്ലേ..
ഇതൊരുമാതിരി കഥ പോലുണ്ടല്ലോ
നാട്ടിന്‍പുറം നന്മകളാല് സമൃദ്ധം
ബൂലോകം വര്മ്മകളാല് സമൃദ്ധം
അപാരം അവര്‍ണ്ണനീയം അവാച്യം എന്നീ വാക്കുകളാല്‍ ഈ കവിതയെ വിശേഷിപ്പിക്കാം എങ്കിലും ഒറ്റ കമെന്റില്‍ മാത്രം ഈ കവിതയെ വിലയിരുത്തുവാന്‍ കഴിയില്ല . ഞാന്‍ ഈ കവിത നിരൂപിക്കട്ടെ പിഷാരടി ?
എന്തായാലും ലദിലും ഭേദം ലിദന്നെ
കോപ്പിലെ ഒരു നിരൂപകന് തനിക്ക് വേറെ പണിയില്ലെങ്കില്‍ പോയി വാണമടി കുഞ്ചു
അസഫ്യം (കഫ ത്തിന്റെ 'ഫ' അല്ലേ..?)
ഈ ബ്ലോഗിൽ പുലമ്പാതിരിക്കൂ
കുട്ടികളേ..
മ്ലേച്ചന്മാർ.....!!!!!!!!!!!
(അച്ചന്റെ 'ച്ച' ആണോ?)
കസ്തം.. അസ്സരപ്പുടതയില്ലാത്ത ഒരു കവിതേം,
കുറെ മരക്കെഴങ്ങന്മാരും..
അച്ചരപുടതയില്ലാത്ത ഗവിത. ഛേ!! മ്ലേഛം !!
ആരോടുള്ള കലിപ്പാണിത് പിഷാര്ടി ?
ലിങ്കില്ലാത്ത ആ കലിപ്പ് മാറിക്കിട്ടട്ടെ എന്നാശംസിക്കുന്നു..:)
എത്രയും ചീത്ത എഴുതാമോ അതെല്ലാം എഴുതുന്ന ഒരു ബ്ലോഗ് ...നാളെ ഇത്തരക്കാര്‍ അവരുടെ പോസ്റ്റുകളോടൊപ്പം ചീത്ത ചിത്രവും ഉപയോഗിക്കും കമന്റു കൂട്ടാന്‍...!!
ഉള്ളതു പറഞ്ഞാല്‍ ഉലക്കയെടുക്കുമെന്നറിയാം..!!
എന്നാലും ഉള്ളിലിരുപ്പ് പറയാതെ പോകാനാകില്ല..!!!
ആരവിടെ, ഉലക്കയെടുത്ത് ബ്ലാക്ക് ആൻഡ് വൈറ്റിനൊരറ്റയടി.. :-)
ഠിം.. (ബാക് ഗ്രൗൻഡിൽ നെലോളി) :(
ഇപ്പോ ബ്ലാ & വൈ ഗളറിലായി..ചൊ ചൊ ചോന്ന ഗളർ :-)
ഒരുത്തന് ഷാരടിയുടെ കെയര്‍ ഓഫില്‍ പ്രസിദ്ധനാകാന്‍ വന്നവനെ ഷാരടി തുരത്തിയിട്ടുണ്ട്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ