ഇവിടെ പോസ്റ്റ് ചെയ്യുന്നവ വെറും തമാശയും നേരം പോക്കും മാത്രമാണ്. ആര്‍ക്കെങ്കിലും വ്യക്തിപരമായി പരാതിയോ, വിഷമമോ തോന്നിയാല്‍ ദയവായി അറിയിക്കുക. ഉടന്‍ തന്നെ പോസ്റ്റ് പിന്‍‍വലിക്കുന്നതായിരിക്കും. pisharodymash@gmail.com

2009, ഡിസംബർ 6, ഞായറാഴ്‌ച

പിഷാരടിമാഷിന്‍റെ വഹ ഇന്‍റര്‍വ്യൂ


ബൂലോകരേ...

ഉല്‍‍പ്പതിഷ്ണു എന്ന പുതിയൊരു കപിയെ അവതരിപ്പിക്കുകയാണിവിടെ ഷാരടിയുടെ ലക്ഷ്യം. ഈ സഹസ്രാബ്ദത്തിലെ ഏറ്റവും മുഴുത്ത കപിയാണ് ഉല്‍‍പ്പതിഷ്ണു എന്നത് ഷാരടി തെളിയിച്ചു തരികയാണ് ഈ ഇന്‍റര്‍വ്യൂവിലൂടെ.



ഷാ. കപിത്വത്തിന്‍റെ കാര്യത്തില്‍ മറ്റുള്ള കപികളേക്കാള്‍ ഉല്‍‍പ്പു മഹാനായിരിക്കുന്നതെന്തുകൊണ്ടാണ്?

ഉ. കപിത്വത്തിന്‍റെ ഉപ്പു തൊട്ട് കര്‍പ്പൂരം വരെ അരച്ചു കലക്കി സമൂലം ഗോമൂത്രവും ചേര്‍ത്ത് മൂന്നു ദിവസം പുളിക്കാന്‍ വച്ചതിനു ശേഷം ദിവസവും മൂന്നു നേരം കുടിക്കുന്ന ശീലം എനിക്കു കുട്ടിക്കാലം മുതല്‍ ഉണ്ടായിരുന്നു. എന്നെ ഇത്രയും വലിയ ഒരു കപിയാക്കിയത് ഈ ശീലമാണ്.

ഷാ. സാധാരണ ഏതേതു സമയത്താണ് ഉല്‍‍പ്പുവിലെ കപി ശക്തി പ്രാപിക്കുന്നത്?

ഉ. പൊതുവേ കക്കൂസിലിരിക്കുമ്പൊഴും, തീവണ്ടിയില്‍ യാത്ര ചെയ്യുമ്പൊഴുമാണ് എന്നിലെ കപി ശക്തിപ്രാപിക്കുന്നത്. ഞാന്‍ അതിനെ പരിപോഷിപ്പിക്കാന്‍ ആഅതും ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

ഷാ. ഒന്നു കൂടി വിശദമാക്കാമോ?

ഉ. പിന്നെന്താ, കക്കൂസ്, തീവണ്ടി എന്നീ സംജ്ഞകള്‍ വിട്ട്, മരക്കൊമ്പത്തിരിക്കുമ്പൊഴും, പത്രം വായിക്കുമ്പൊഴും, പെരുവഴിയില്‍ നിക്കുമ്പൊഴും, മറ്റുള്ള കപികളുമായി കടിപിടി കൂടുമ്പൊഴും എന്നു വേണ്ട ജീവിതത്തിലെ എല്ലാ മേഖലകളിലേക്കും ഞാന്‍ എന്‍റെ കപിത്വം ഒഴുക്കി പരത്തുവാനുള്ള പരിശ്രമത്തിലാണ്

ഷാ. ഇതിന് പ്രതിസന്ധിയായി നില്‍ക്കുന്ന ഏതെങ്കിലും ഘടകങ്ങള്‍? ഇതര കപികള്‍?

ഉ. തീര്‍ച്ചയായും. ഘടകങ്ങളുടെ കാര്യം പറയുകയാണെങ്കില്‍ ഷാരടിമാഷിതാരോടും പറയരുത്, സത്യത്തില്‍ എന്നില്‍ കപിത്വം ഒന്നുമില്ല. അതു മേല്‍‍പ്പറഞ്ഞ കപിത്വാരണ്യാദി ഗോമൂത്രാരിഷ്ടം കുടിച്ചുണ്ടാക്കിയിട്ടുള്ളതു മാത്രമേ ഉള്ളൂ. പിന്നെ കൊച്ചു പിള്ളേരുടെ മുന്നില്‍ പിടിച്ചു നിക്കണമെങ്കില്‍ ഇത്തരം ചില ചെപ്പടി വിദ്യകള്‍ കൂടിയേ തീരൂ. നല്ല പ്രായത്തില്‍ വാലേല്‍ തൂങ്ങി ആടാന്‍ പഠിച്ചിരുന്നെങ്കില്‍ അതുകൊണ്ടു പിടിച്ചു നിക്കാമായിരുന്നു. ഇന്നിപ്പോള്‍ അതു രക്ഷയില്ലാത്തതു കൊണ്ട് ഇങ്ങനെയൊക്കെയേ പിടിച്ചു നിക്കാന്‍ കഴിയൂ. പിന്നെ വ്യക്തികള്‍. ഈ പ്രപഞ്ചത്തിലെ സര്‍വ്വ കപികളും എനിക്കു ശത്രുക്കളാണ്. എന്നാലും എന്‍റെ നിലനില്‍‍പ്പിനു വേണ്ടി ഞാന്‍ ആരെയും ആയുധമാക്കും.

ഷാ. എന്നു വച്ചാല്‍?

ഉ. ഉദാഹരണത്തിന്, നാലു പിള്ളേരു കൂടി, മാഷേ മാഷൊന്നു മരത്തേല്‍ കേറി വാലേല്‍ തൂങ്ങി ആടിക്കാണിക്കാന്‍ എന്നോടാവശ്യപ്പെട്ടുവെന്നിരിക്കട്ടെ, ഞാന്‍ എന്‍റെ പരിചയത്തിലുള്ള ഏതെങ്കിലും കപികളെ പിടിച്ചു മരത്തേല്‍ കേറ്റും, അവര്‍ക്ക് ഈ പണി നന്നായറിയാം. എന്നിട്ട് അവരുടെ തോളേല്‍ തൂങ്ങി ഞാനും കേറും. പാവം മണ്ടന്മാര്‍ പിള്ളേരുണ്ടോ ഇതു വല്ലതുമറിയുന്നു. അവന്മാര്‍ ദോ ഉല്‍‍പ്പതിഷ്ണൂ മാഷ് മരത്തേല്‍ കേറിയേ എന്ന് ആര്‍പ്പു വിളിക്കും. അതു കേള്‍ക്കാന്‍ തന്നെ എന്തൊരു സുഖമാണെന്നോ. അതും പോരാഞ്ഞ് എന്നെ പിടിച്ചു മരത്തേല്‍ കേറ്റിയവനെ നാലു തെറിയും കൂടി പറഞ്ഞാല്‍ അതിനൊരു വിശ്വസ്യതയും വരും.

ഷാ. ഹോ അപാരം തന്നെ താങ്കളുടെ വൈഭവം, ആട്ടെ താങ്കളുടെ ഇഷ്ട വിനോദം എന്താണ്?

ഉ. ഇഷ്ടവിനോദം ചൊറിച്ചില്‍. അത് ഞങ്ങള്‍ കപികളുടെ ജന്മസിദ്ധമായ സ്വഭാവ സവിശേഷതകളാണല്ലോ.

ഷാ. മറ്റുള്ള കഴിവുകള്‍ എന്തൊക്കെയാണ്?

ഉ. ആരെയും, എന്തായിട്ടും ചിത്രീകരിക്കാനുള്ള എന്‍റെ വാദങ്ങളെ ഞാന്‍ തന്നെ ആടിനെ പട്ടിയാക്കുന്ന പ്രക്രിയയിലൂടെ തെളിയിച്ചിട്ടുള്ളതാണ്. മാത്രമല്ല ബഹുശാഖികളായ മരക്കൊമ്പുകളില്‍ തൂങ്ങിയാടി നാട്ടുകാരെ കൊഞ്ഞനം കാണിക്കാനും എനിക്കിഷ്ടമാണ്.

ഷാ. ഇത്രയും ഗംഭീരമായ ഒരു ഇന്‍റര്‍വ്യൂ തന്നതിന് ഷാരടി ശ്രീ. ഉല്‍‍പ്പതിഷ്ണുവിനെ വില്ലു പോലെ കുനിഞ്ഞു കുമ്പിടുന്നു.

ഫോട്ടോയ്ക്കു കടപ്പാട്‌: ഗൂഗിള്‍

2 അഭിപ്രായങ്ങൾ:

കാപ്പിലാന്‍ പറഞ്ഞു...

പിഷാരടി മാഷിന്റെ അഫി മുഹത്തോട് ചേര്‍ത്തു വെയ്ക്കാന്‍ കഴിയുന്ന ഒരു കവിതയാണ് മഹാകവി കാപ്പിലാന്‍ ഈയിടെയെഴുതിയ ഒരു കവിത . ആ കവിത , അദ്ദേഹത്തിന്‍റെ സമ്മതം ഇല്ലാതെ തന്നെ ഇവിടെ കൊണ്ടുവന്നു തള്ളുന്നു. അനുഭവിക്കുക, പണ്ടാരമടങ്ങുക.

ചാടിച്ചാടി അലയും കപികളേ
___________________

മരങ്ങളില്‍ ചാടിച്ചാടി മറിഞ്ഞും
ചെറു ചില്ലകളിലലഞ്ഞും മറുകണ്ടം ചാടിയും
ഉല്ലസിക്കും കപികളേ

നിങ്ങളെവിടെയാണ് താമസം ?

സ്വര്‍ഗത്തിലോ ഭൂമിയിലോ
ത്രിശങ്കു സ്വര്‍ഗത്തിലോ അതോ നരകത്തിലോ

അലയാഴിയിലെ തിമിന്ഗലം സമുദ്രം വെടിഞ്ഞ്
അലച്ചാര്‍ത്ത് ഇലച്ചാര്‍ത്ത് ചൂടി
മരങ്ങളില്‍ വരുമെന്നും
നരക വാതില്‍ തുറന്ന് തീപക്ഷികള്‍
ഒരു തീക്കൊള്ളിയും ചുണ്ടില്‍ കോര്‍ത്ത്
ചില്ലകള്‍ തോറും ചിലച്ചു നടക്കുമെന്നും
കണ്ണില്‍ കണ്ട മരങ്ങള്‍ തീയില്‍ ഇടുമെന്നും
എന്തിന് വൃഥാ ദിവാസ്വപ്‌നങ്ങള്‍ കാണുന്നു ?

കാപ്പിലാന്‍ പറഞ്ഞു...

ചാടിച്ചാടി അലയും കപികളേ
മരങ്ങളില്‍ ചാടിച്ചാടി മറിഞ്ഞും
ചെറു ചില്ലകളിലലഞ്ഞും മറുകണ്ടം ചാടിയും
ഉല്ലസിക്കും കപികളേ

നിങ്ങളെവിടെയാണ് താമസം ?

സ്വര്‍ഗത്തിലോ ഭൂമിയിലോ
ത്രിശങ്കു സ്വര്‍ഗത്തിലോ അതോ നരകത്തിലോ

അലയാഴിയിലെ തിമിന്ഗലം സമുദ്രം വെടിഞ്ഞ്
അലച്ചാര്‍ത്ത് ഇലച്ചാര്‍ത്ത് ചൂടി
മരങ്ങളില്‍ വരുമെന്നും
നരക വാതില്‍ തുറന്ന് തീപക്ഷികള്‍
ഒരു തീക്കൊള്ളിയും ചുണ്ടില്‍ കോര്‍ത്ത്
ചില്ലകള്‍ തോറും ചിലച്ചു നടക്കുമെന്നും
കണ്ണില്‍ കണ്ട മരങ്ങള്‍ തീയില്‍ ഇടുമെന്നും
എന്തിന് വൃഥാ ദിവാസ്വപ്‌നങ്ങള്‍ കാണുന്നു ?



ആദ്യ പാപത്തിന്‍ കാരണമായ ആപ്പിളോ
അമരത്വം പ്രാപിക്കാന്‍ അമൃതോ
കുടിക്കാന്‍ കള്ളും കഞ്ചാവുമോ ,അതോ
വിഷലിപ്തമായ പുഴയിലെ വെള്ളമോ
എന്താണ് നിങ്ങളില്‍ ഊര്‍ജ്ജം പകരുന്നത് ?

ചില്ലകള്‍ തോറും കൂവി നടക്കുന്നത്
ഇതിന്റെ ഫലമായോ

കൂര്‍ത്ത മരത്തിന്റെ കൊമ്പുകള്‍ കൊണ്ട്
കുണ്ടി മുറിയാതെ
കപികളേ
നിങ്ങള്‍ ഒരിറ്റു നേരം
ആ മരകൊമ്പില്‍ നിന്നും
താഴേക്ക് ഇറങ്ങി വരിക
എന്‍റെ കൂടെ അല്പം നടക്കുക
ഭൂമിയിലെ കാഴ്ചകള്‍ നിങ്ങള്‍ കാണുന്നില്ലേ ?
ഉയരങ്ങളില്‍ തിരികെ ചെന്ന്
ഇവയെക്കുറിച്ച് നിങ്ങള്‍ ഉച്ചത്തില്‍ പാടുക