ഇവിടെ പോസ്റ്റ് ചെയ്യുന്നവ വെറും തമാശയും നേരം പോക്കും മാത്രമാണ്. ആര്‍ക്കെങ്കിലും വ്യക്തിപരമായി പരാതിയോ, വിഷമമോ തോന്നിയാല്‍ ദയവായി അറിയിക്കുക. ഉടന്‍ തന്നെ പോസ്റ്റ് പിന്‍‍വലിക്കുന്നതായിരിക്കും. pisharodymash@gmail.com

2009, മേയ് 20, ബുധനാഴ്‌ച

എം കെ ഹരികുമാര്‍ പറഞ്ഞതിലെന്താണ് തെറ്റ്?

ഈയടുത്താണ് ഷാരടി എം കെ ഹരികുമാറെഴുതിയ ഒരു ലേഖനത്തെ ചൊല്ലി ബൂലോകത്തുണ്ടായ ഒച്ചപ്പാടിന്‍റെ ശരിയായ കിടപ്പുവശം തിരിച്ചറിയുന്നത്. ന്ന് ച്ചാ ആ ലേഖനം വായിച്ചത് ഇപ്പോഴാണ്. ഹരികുമാര്‍ പറഞ്ഞ കാര്യങ്ങള്‍ നൂറു ശതമാനവും ശരി തന്നെയല്ലേ പ്രിയപ്പെട്ട വായനക്കാരേ? ദുഫായിലിരുന്ന് കുറേ അണ്ണന്മാര്‍ ബൂലോകം നിയന്ത്രിക്കാന്‍ വ്യാമോഹിച്ച്, വ്യര്‍ത്ഥശ്രമം നടത്തുന്നുണ്ട്‌. എല്ലാവരേയും അടച്ചു പറയുവാന്‍ ഷാരടിയെ കിട്ടില്ല. പക്ഷേ കുറച്ചു പേര്‍, വളരെ കുറച്ചു പേര്‍ക്ക് അങ്ങനെയൊരു പൂതിയില്ലാതില്ല. വേറൊന്നുകൊണ്ടുമല്ല, വേറേ പ്രത്യേകിച്ചു പണിയൊന്നുമില്ല. അതോണ്ട്‌ തന്നെ. രാജാവ്‌ നഗ്നനാണെന്നു പറയാന്‍ ധൈര്യം കാണിച്ച അങ്ങേരെ എല്ലാവരും കൂടി കൂട്ടം കൂടി തെറി വിളിച്ചു സ്വൈര്യം കെടുത്തി. ഈ തെറിവിളിച്ച ആര്‍ക്കെങ്കിലും കൌമുദിയില്‍ ഒരു കുഞ്ഞ് ഇത്തിപ്പോരം പോന്ന ലേഖനം പ്രസിദ്ധീകരിക്കാന്‍ കഴിവുണ്ടോ? ആ സത്യം വിളിച്ചു പറഞ്ഞതു കൊണ്ടാണോ ഇനി ആള്‍ക്കാര്‍ക്ക് ദേഷ്യം പിടിച്ചത്? പേരെടുത്ത ഒരു പത്രപ്രവര്‍ത്തകനാണ് എം കെ ഹരികുമാര്‍. അദ്ദേഹത്തിന്‍റെ വിമര്‍ശനങ്ങളെ തെറി വിളിച്ചു തോൽപ്പിക്കാനല്ലായിരുന്നു ബൂലോകര്‍ ശ്രമിക്കേണ്ടിയിരുന്നത്.

പരസ്പരം ബഹുമാനിക്കാനല്ലേ ബൂലോകരേ നമ്മള്‍ പഠിക്കേണ്ടത്?

സ്നേഹപൂര്‍വം

ഷാരടി. കെ

ഇന്നത്തെ ചോദ്യം: ഒരാള്‍ പുലിയാണ് എന്ന് സ്വയം വിശ്വസിച്ചാല്‍ അയാള്‍ പുലിയാകുമോ?
അഥവാ എലി ചമഞ്ഞാല്‍ പുലിയാകുമോ?

- ഉത്തരങ്ങള്‍ പിന്നീട്‌ പ്രസിദ്ധീകരിക്കും. ശരിയുത്തരം അയക്കുന്നവര്‍ക്ക് സമ്മാനം ഉണ്ടായിരിക്കുന്നതാണ്