ഇവിടെ പോസ്റ്റ് ചെയ്യുന്നവ വെറും തമാശയും നേരം പോക്കും മാത്രമാണ്. ആര്‍ക്കെങ്കിലും വ്യക്തിപരമായി പരാതിയോ, വിഷമമോ തോന്നിയാല്‍ ദയവായി അറിയിക്കുക. ഉടന്‍ തന്നെ പോസ്റ്റ് പിന്‍‍വലിക്കുന്നതായിരിക്കും. pisharodymash@gmail.com

2008, സെപ്റ്റംബർ 6, ശനിയാഴ്‌ച

പരിചയപ്പെട്ടിരിക്കുന്നത് നല്ലതാ

നമസ്കാരം

ഞാന്‍ പിഷാരടി മാഷ്

ഇനി കുറച്ചു കാലം ഇവിടൊക്കെത്തന്നെ കാണും. കാണുമെന്നു പറഞ്ഞാല്‍ കാണുന്നതെല്ലാം വിളിച്ചു പറയുകയും ചെയ്യും. ചില ശിഷ്യന്മാരെ ഉപദേശിച്ചു നന്നാക്കുക എന്നതാണ് ലക്ഷ്യം. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു

കുനിഞ്ഞു കുമ്പിട്ടുകൊണ്ട്

പിഷാരടി മാഷ്

18 അഭിപ്രായങ്ങൾ:

പിഷാരടി മാഷ് പറഞ്ഞു...

പരിചയപ്പെട്ടിരിക്കുന്നത്‌ നല്ലതാ

കാപ്പിലാന്‍ പറഞ്ഞു...

:) Njan ethi

krish | കൃഷ് പറഞ്ഞു...

ayyo, aadyam njaan karuthi anONi maashinte chETTanaayirikkumenn. kshamee..
allaaa.. ini angine aaNennu paRayallE.
:)

സുലൈമാൻ പറഞ്ഞു...

ഷാരടി എന്നു മതിയായിരുന്നു. വടക്കോട്ട് അതാ പതിവ്.. ഉപദേശമായതു കൊണ്ട് ഇതിനി കുഴപ്പമാവുമോ? എന്തായാലും പരിചയപ്പെട്ടിരിക്കുന്നത് നല്ലതാ..

പിഷാരടി മാഷ് പറഞ്ഞു...

വിളി എങ്ങിനെറ്യുമാകാം. ഷാരടിയൊ, പിഷാരടിയോ ഇഷ്ടമുള്ളതെന്തും... ഇവിടെ വന്നു പൂശിയിട്ടു പോയ എല്ലാവര്‍ക്കും വില്ലു പോലെ കുനിഞ്ഞു നിന്നു കുമ്പിട്ടു നന്ദി അറിയിക്കുന്നു

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

കൂടെ ക്കൂടെ വില്ലു പോലെ വളഞ്ഞാല്‍ പൊട്ടിപ്പോകും. ഓ, അതോണ്ടാവും “കുറച്ചു കാലം“ എന്ന് പറഞ്ഞത് അല്ലേ? കുറച്ചധിക കാലം ഈ ബൂലോകത്തില്‍ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.

ഭൂമിപുത്രി പറഞ്ഞു...

പിഷാരടി സവർണ്ണ-വരേണ്യ വിഭാഗത്തില്‍പ്പെട്വോ?
എങ്കിൽ(എങ്കില് മാത്രം)
ഞാനൂണ്ട് ക്ലാസിനു.

പിഷാരടി മാഷ് പറഞ്ഞു...

വെട്ടിക്കാട്ടു മാഷിനെ കൊടക്കമ്പി പോലെ ഞെളിഞ്ഞു നിന്നു പ്രണമിക്കുന്നു.

ഭൂമിപുത്രി സീതാദേവിയെ വില്ലു പോലെ കുനിഞ്ഞു കുമ്പിടുന്നു. പിഷാരടി മാഷു സങ്കര ഇനമാണു ജാനകീ...

കനല്‍ പറഞ്ഞു...

ഏത് ഗ്രൂപ്പാ പിഷാരടി മാഷ് ഉദ്ദേശിക്കുന്നത്.

നിരൂപണമെന്ന് പറഞ്ഞ് താരതമ്യേന ബലഹീനരായ ബ്ലോഗേഴ്സിനെ തുരത്തി ഓടിക്കുന്നവരുടെ ഗ്രൂപ്പ്?

പോലീസ് പണിയുടെ ഗ്രൂപ്?

സംഘടനയുണ്ടാക്കി ഗ്രൂപ്പ് പ്രവര്‍ത്തനം മാത്രം നടത്തുന്നവരുടെ ഗ്രൂപ്പ്?

കോപ്പി പേസ്റ്റ് മോഷണം നടത്തി ഞെളിഞ്ഞു നടക്കുന്നവരുടെ ഗ്രൂപ്പ്?

പീഡനകേസുകളില്‍ പ്രബലന്‍ മാരെ വലിച്ചിട്ട് അപമാനിച്ച് ഞെളിയുന്നവരുടെ ഗ്രൂപ്പ്?

രാഷ്ട്രീയം മാത്രം വിഷയമാക്കിയവരുടെ ഗ്രൂപ്പ്

ഗവികളുടെ ഗ്രൂപ്പ്?

ഗഥാക്യത്തുകളുടെ ഗ്രൂപ്പ്?

സൊഖപ്പീര് കമന്റുകള് കൊടുത്ത് സൊഖിപ്പിക്കുന്നവരുടെ ഗ്രൂപ്?

പട്ടികളുടെ ഗ്രൂപ്?
പൂച്ചകളുടെ ഗ്രൂപ്?
കരടി ഗ്രൂപ്?

ഗ്രൂപ്പില്ലാത്തവരുടെ ഗ്രൂപ്പ്?

അതോ പുതിയ സ്വന്തം ഗ്രൂപ്പ്?

പിഷാരടി മാഷ് പറഞ്ഞു...

ഇതൊരു പള്ളിക്കൂടാണ് കനല്‍ക്കുട്ട്യേ

ബ്ലോഗന്മാര്‍ക്ക് സന്മാര്‍ഗ്ഗം ഉപദേശിക്കലാ ഷാരടി മാഷിന്‍റെ പണി

അജ്ഞാതന്‍ പറഞ്ഞു...

ഇത്രയും ഗ്രൂപ്പുണ്ടോ ഈ കൊച്ചുബൂലോകത്ത്?!?!!

ഷാരടിമാഷേ... നമസ്കാരം :)

മാണിക്യം പറഞ്ഞു...

ഈ വി കൃഷ്ണപിള്ള
ആണെന്ന് തൊന്നുന്നു അക്ഷേപ
ഹാസ്യം ആദ്യം പറഞ്ഞു തുടങ്ങിയത്..
ശരിയാണൊ മാഷെ?

നിരൂ‍പണം പലരും എഴുതിയെങ്കിലും
എം കൃഷ്ണന്‍ നായരുടെ അത്ര കുറിക്കു കൊള്ളുന്ന നിരൂപണം ആധുനീക സാഹിത്യത്തില്‍ വേറെയുണ്ടായില്ല .

ഇവിടെ എന്തു നടക്കും?
വിമര്‍‌ശനമോ?
നിരൂപണമോ?
അതോ വെറുതെ
ആസനത്തില്‍ ചുണ്ണാമ്പ് തേക്കലോ?

പി. ഷാരടി മാഷ് പറഞ്ഞു...
പരിചയപ്പെട്ടിരിക്കുന്നത്‌ നല്ലതാ
അതുകോണ്ട് വന്നതാ ‘സന്മാര്‍‌ഗം’
അതിനെത്രത്തോളം മാര്‍‌ക്കറ്റ് ഉണ്ട് മാഷേ?

ഭാവുകങ്ങള്‍ !
താങ്കള്‍ക്കും കുടുംബത്തിനും
എന്റെ ഹ്യദയം നിറഞ്ഞ ഓണാശംസകള്‍.
ഈ ഓണക്കാലത്തിന്റെ എല്ലാ സമൃദ്ധിയും,
സന്തോഷവും നേര്‍ന്നുകൊണ്ട്‌ ...
ഒരു ഓണം കൂടി ....
http://aaltharablogs.blogspot.com/2008/09/blog-post.html

പിഷാരടി മാഷ് പറഞ്ഞു...

ന്റ്റമ്മേ ഇതെന്താ കുട്ട്യേ അജ്ഞാതയായിട്ടാണോ കളരിയില്‍ പടിക്കാന്‍ വരണേ? മാതാപിതാക്കളേം ജനന സര്‍ട്ടിഫിക്കറ്റും ഒക്കെ കൊണ്ടു വരണ്ടേ? ന്നാലും സാരല്യ, നമസ്കാരം പറഞ്ഞ സ്ഥിതിക്കു പ്രവേശനം തന്നിരിക്കണു.

കൃഷ്ണപിള്ളയൊന്നുമല്ല ആക്ഷേപഹാസ്യം പറഞ്ഞു തുടങ്ങിയത്. അങ്ങോര്‍ക്കു മുന്‍പേ കേരളം ഭരിച്ചിരുന്ന ഏതോ മുഖ്യമന്ത്രിയാ അപ്പണി ആദ്യം തുടങ്ങിയത്.

സ്വന്തമായി ഒരേയൊരു ആസനമുള്ളിടത്തു ചുണ്ണാമ്പു തേച്ചാല്‍ പൊള്ളിപ്പോവില്യേ മാണിക്ക്യക്കല്ലേ... അതോണ്ട് ചുണ്ണാമ്പു തേക്കലില്യ. ഇതു കളരിയാണ്. ബൂലോക കളരി. നിലത്തെഴുത്തു മുതല്‍ അങ്ങട് തുടങ്ങും. ഇവിടെ വന്നു ആര്‍ക്കും പഠിക്കാം. പഠിപ്പിക്കുവേം ആകാം. വാദ്ധ്യാന്മാര്‍ക്ക് പ്രത്യേകം കസേരയും, ആവണപ്പലകയും ഒക്കെ കൊടുക്കണുണ്ട്...

ഇവിടെ വിദ്യാഭ്യാസം സൌജന്യമായതോണ്ട് സന്മാര്‍ഗ്ഗത്തിന്‍റെ മാര്‍ക്കറ്റ് നോക്കണില്യ. പറഞ്ഞാല്‍ കേള്‍ക്കാത്ത കൊശവന്മാര്‍ക്ക് നല്ല പേരക്കമ്പു വെട്ടി വച്ചിട്ടുണ്ട്‌ പൂശാന്‍

ഭൂമിപുത്രി പറഞ്ഞു...

ഗുരോ,ഉപദേശിയ്ക്കുകയാണെന്ന് തോന്നരുത്,
‘കുശവൻ’എന്ന വാക്കുപയോഗിച്ച് കുംഭാരന്മാരെ അപമാനിച്ചതൊട്ടും ശരിയായില്ല.

പിഷാരടി മാഷ് പറഞ്ഞു...

ജാനകീ

കുശവന്‍ എന്ന വാക്ക് ഗുരുക്കന്മാര്‍ക്ക് ശിഷ്യന്മാരെ വിളിക്കാനായി പണ്ട് മലയാളം കണ്ടു പിടിച്ച മഹാന്‍ പ്രത്യേകമായി വികസിപ്പിച്ചെടുത്തതാണെന്നറിയുക

ചാർ‌വാകൻ‌ പറഞ്ഞു...

ഷാരടിയെ--ഇതു ഞങള്‍ കള്ളുകുടിയന്മാരു പറയുന്നപോലുണ്ടല്ലോ.
റമ്മോഴിച്ചുവച്ച്-ഇതു കര്‍ത്താവിന്റെ രക്തമെന്നും സിഗര്റ്റ് കത്തിച്ച് ഇതവന്റെ ആത്മാവെന്നും പറയുന്നപോലെ.

പിഷാരടി മാഷ് പറഞ്ഞു...

പിള്ളേരടെ പ്രത്യേക ശ്രദ്ധക്ക്:

കള്ളു കുടിച്ചിട്ട് ക്ലാസ്സില്‍ വരാന്‍ പാടില്ലാത്തതാകുന്നു. കള്ളു കുടിച്ച് ക്ലാസ്സില്‍ വന്നവര്‍ പ്രിന്‍സിപ്പാള്‍ പ്രൊ. കാപ്പിലാനെ കണ്ടിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതി. കാപ്പിലാന്‍റെ കത്തും, കള്ളു കുടിച്ച ഷാപ്പിന്‍റെ അഡ്രസ്സും ഹാജരാക്കണം.

ബഷീർ പറഞ്ഞു...

ഷാരടിക്ക്‌ ഒരടിക്കുള്ള ക്ഷാമം ഉണ്ടാവാന്‍ യാതൊരു വഴിയും കാണുന്നില്ല. ആശംസകള്‍