ഇവിടെ പോസ്റ്റ് ചെയ്യുന്നവ വെറും തമാശയും നേരം പോക്കും മാത്രമാണ്. ആര്‍ക്കെങ്കിലും വ്യക്തിപരമായി പരാതിയോ, വിഷമമോ തോന്നിയാല്‍ ദയവായി അറിയിക്കുക. ഉടന്‍ തന്നെ പോസ്റ്റ് പിന്‍‍വലിക്കുന്നതായിരിക്കും. pisharodymash@gmail.com

2010, സെപ്റ്റംബർ 22, ബുധനാഴ്‌ച

കോമഡിയെഴുത്ത് പുലി ആകാന്‍ ഒരു തിയറി

കഥാസ്നേഹികളായ കൂട്ടുകാരേ... നമ്മള്‍ കഥകള്‍ വായിക്കാറുണ്ടെങ്കിലും ക്രിയാത്മകമായി ഒരു കഥ എഴുതാനുള്ള കഴിവു നമുക്കുണ്ടോ എന്ന് വിശകലനം ചെയ്യുകയും, ബ്ലോഗിലെ ചില പുലി കഥാകാരന്മാരുടെ ചാഞ്ചാലിതവിലോചനമായ പ്രതിഭാവിലാസങ്ങളില്‍ നിന്നും ഉള്‍ക്കൊണ്ട ഊര്‍ജ്ജവും നീരുറവയും വാറ്റിയെടുത്ത് കക്കൂസിന്‍റെ ടാങ്കിലിട്ടു പുളിപ്പിച്ച് ആയിരത്തൊന്ന് ആവര്‍ത്തി സ്ഫുടം ചെയ്തെടുത്ത തിയറി ഉപയോഗിച്ച് എങ്ങനെ കഥയെഴുതാം എന്ന് ചര്‍ച്ച ചെയ്യുകയുമാണ് ഇവിടെ ചെയ്യുന്നത്.

ഇന്നത്തെ കഥകളില്‍ കോമഡിക്കാണ് മാര്‍ക്കറ്റ് കൂടുതല്‍. എന്നു വച്ചാല്‍ മനുഷ്യനു ചിരി വരണമെന്നു സാരം. അതിന് ഏറ്റവും നല്ല മാര്‍ഗ്ഗം മനുഷ്യന്‍റെ പറയാന്‍ കൊള്ളാത്ത ഭാഗങ്ങളേക്കുറിച്ചുള്ള ‘ശുഷ്ക്കാന്തി ’യെ ചൂഷണം ചെയ്യുക എന്നതാണ്. എത്രയും വൃത്തികേട്‌ എത്ര കൂതറയായി എഴുതാമോ അത്രയും കൂതറയായി എഴുതുക. അതിനേക്കുറിച്ചാണ് താഴെ പ്രതിപാദിക്കുന്നത്‌.

ഇതിന് പ്രത്യേകിച്ച് പ്രായമൊന്നുമില്ല, ‘ബാലകന്മാര്‍ക്കും’,‘കുമാരന്മാര്‍ക്കും’,‘യുവാക്കള്‍ക്കും’,‘വൃദ്ധന്മാര്‍ക്കും’ വരെ ഈ തിയറി ഉപയോഗിച്ചു കഥകള്‍ രചിക്കാം. എഴുത്തുകാര്‍ക്ക് അത്യാവശ്യം വേണ്ട ‘അന്തര്‍മുഖത്വം’ എന്നൊരു സാധനമില്ലേ??? അത് അത്യാവശ്യം സ്വന്തമായുണ്ടെങ്കില്‍ നല്ലത്. അന്തര്‍മുഖത്വം എന്നാല്‍ മനുഷ്യശരീരത്തിന്‍റെ (പ്രത്യേകിച്ച് സ്ത്രീകളുടെ) ‘അന്തര്‍ഭാഗങ്ങളേ’ക്കുറിച്ചുള്ള ആഭി’മുഖ്യ’ത്തിനെയാണ് അന്തര്‍മുഖത്വം അന്തര്‍മുഖത്വം എന്നു പറയുന്നത്. ഒരു നല്ല കഥ എഴുതുവാന്‍ ഇത് അത്യാവശ്യമാണെന്നാണ് ബ്ലോഗിലെ പുലിക്കഥാകാരന്മാരുടെ പക്ഷം. മറ്റൊന്നുള്ളത് താന്‍ ഒരു ‘സംഭവം’ ആണെന്ന് സ്വയം വിശ്വസിക്കുകയും ഇടക്കിടെ എല്ലാവരോടും പറയുകയും വേണം.

ഇതു കൂടാതെ പെണ്ണുങ്ങളുടെ ചുണ്ടുകള്‍, കണ്ണുകള്‍ മറ്റു പ്രസക്തഭാഗങ്ങള്‍ ഇവയുടെ പ്രവര്‍ത്തനത്തെയും, സാധ്യതകളെയും കുറിച്ച് ആഴത്തിലുള്ള പരിജ്ഞാനവും കൂടി അഭികാമ്യം.

ഇനി വേണ്ടത് ‘ഒളിഞ്ഞു നോട്ടം‘ എന്ന കലയില്‍ നാം കൈവരിച്ചിട്ടുള്ള അനുഭവസമ്പത്തിന്‍റെ ആവിഷ്ക്കരണമാണ്. ഉള്ളിലെ കഥാതന്തു എന്നത് നമ്മുടെ അനുഭവങ്ങളുടെയും കാഴ്ചപ്പാടുകളുടെയും ശിഥിലശൈലാവൃതമായ ദര്‍പ്പണിത വിസര്‍ജ്ജനം ആണല്ലോ... അതുകൊണ്ട്, കൈതക്കാടുകളില്‍ ഒളിച്ചിരുന്നും, മരത്തേല്‍ കേറിയും, തലകിഴുക്കനാമ്പാടു കിടന്നും, ജനല്‍‍പ്പാളികള്‍ക്കിടയിലൂടെ ഒറ്റക്കണ്ണിറുക്കിയും, കുളിമുറിയിലുമൊക്കെ ഒളിഞ്ഞു നോക്കിയിട്ടുള്ള സ്വാനുഭവങ്ങളുടെ വാടാമലരുകളെ ദിവസവും പച്ചവെള്ളം തളിച്ച് വാടാതെ സൂക്ഷിച്ചു വയ്ക്കണം.

ഇനി എഴുതിത്തുടങ്ങാം. സ്വന്തം കാമകലാപരിജ്ഞാനവര്‍ണ്ണന എത്രയധികം വിസ്തരിക്കാമൊ അത്രയധികം വിസ്തരിക്കുന്നത് വായനക്കാരെ ആസ്വാദനത്തിന്‍റെ മൂര്‍ദ്ധന്യത്തില്‍ നിര്‍ത്താന്‍ സഹായിക്കും. വായിക്കുന്നവന്‍റെ മുഖം കണ്ടാല്‍ മൂത്രത്തില്‍, ആവണക്കെണ്ണയും, ചെന്നിനായകവും സമൂലം കലക്കി കുടിക്കുന്നവന്‍റെ മുഖം പോലെ ചുളിഞ്ഞിരിക്കണം. വായനക്കാരന്‍ വായനയുടെ ഇടവേളകളില്‍ ഞെളിപിരിക്കൊള്ളണം. സ്ത്രീകള്‍ വായിച്ചാല്‍ ഇനി ഈ ജന്മം കല്യാണമേ വേണ്ടെന്നു വയ്ക്കണമെന്നു മാത്രമല്ല പുരുഷന്മാരെ കണ്ടാല്‍ ഛര്‍ദ്ദിക്കുകയും വേണം.

ഈ രീതിയില്‍ എഴുതി ശീലിച്ചാല്‍, ഊര്‍ദ്ധ്വന്‍ വലിക്കുന്ന അപ്പൂപ്പന്മാര്‍ പോലും യൌവ്വനതീക്ഷ്ണതയോടെ ചാടിയെണീറ്റ് ചെറ്റ പൊക്കാന്‍ പോകുന്ന തരത്തിലുള്ള രചനാവൈഭവം കാലക്രമേണ കൈവരുന്നതാണ്.

എല്ലാവരും ഇനി ഈ ശൈലി ഒന്നു പരീക്ഷിച്ചു നോക്കണമെന്ന് ഷാരടി അഹങ്കാരത്തോടെ അഭ്യര്‍ത്ഥിക്കുന്നു.

2009, ഡിസംബർ 23, ബുധനാഴ്‌ച

ഹായ്

എല്ലാ മലയാളികള്‍ക്കും

തട്ടാന്‍ തങ്കുവിനോടൊപ്പം എന്‍റേയും സ്നേഹം നിറഞ്ഞ ക്രിസ്തുമസ് പുതുവര്‍ഷാശംസകള്‍

ശുദ്ധമായ തങ്കാഭരണങ്ങള്‍ക്ക് തങ്കൂസ് ജൂവലറി

ആശംസക്കു കടപ്പാട്‌: പദ്മശ്രീ മോഹന്‍ലാല്‍

ഓഫ്: ലാലേട്ടന് കൂടെ ചേര്‍ത്തു പറയാന്‍ സ്വര്‍ണ്ണക്കടയുള്ളപ്പോള്‍ ഷാരടി മിനിമം ഒരു തട്ടാന്‍റെ പേരെങ്കിലും ചേര്‍ത്തു പറയണ്ടേ. ഇപ്പൊ ഇതാ ഒരു ഫാഷന്‍

2009, ഡിസംബർ 13, ഞായറാഴ്‌ച

തെറിക്കവികളുടെ ബസ്‌

ഞാന്‍ തെറിക്കവിതയെഴുതുകയാണ്
എനിക്കു മുന്‍പിലിരിക്കുന്നവരും
പിന്‍‍പിലിരിക്കുന്നവരും
തെറിക്കവിതകള്‍ എഴുതിക്കൊണ്ടേയിരിക്കുന്നു

പട്ടാപ്പകല്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍
എല്ലാവരും തുണിയില്ലാതെയിരുന്ന്
തെറിപ്പാട്ടു പാടി
തെറിക്കവിതയെഴുതുന്നതു കണ്ട്
ഇതൊരു ഇല്യൂസ്ട്രേറ്ററോ,
ഫോട്ടോഷോപ്പോ ആണെന്നു തോന്നിപ്പോയി.

എല്ലാവരും അവരവരുടെ വീടുകളിലെ
ഏറ്റവും കൂതറ അംഗത്തെ ഓര്‍ത്ത്
തെറിപ്പാട്ടുകള്‍ പാടുന്നു
ഗട്ടറില്‍ വീഴുമ്പോള്‍ ആടിയും, ചാഞ്ചാടിയും
താളത്തിലും ടൈം പാസ്സിന്
അല്‍‍പ്പാല്‍‍പ്പം അമേദ്ധ്യം ‘ടച്ചിംഗ്സ്’ ആക്കിയും
ആവേശത്തോടെ തെറിക്കവിതകളെഴുതുന്നു

പെട്ടെന്ന് തീരേണ്ടതാണ് ഒരോ തെറിയും
എന്നാല്‍ ഇവിടെ ഓരോ തെറിക്കും
ഓരോ ഖണ്ഡകാവ്യത്തിന്‍റെ നീളമുണ്ട്
അതുകൊണ്ട് ഈ ബസ്സിന്‍റെ ശബ്ദത്തേക്കാള്‍
തെറികളുടെ ശബ്ദം മുന്നിട്ടു നില്‍ക്കുന്നു

തെറിവിളിക്കാരുടെ ഈ ബസ്സാകട്ടെ
ബൂലോകത്തിലൂടെ ധീരധീരം
സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു
വഴി തെറ്റിയ കുഞ്ഞാടുകള്‍
കണ്ണില്‍ കണ്ടവരെയും, ഏകാന്ത പഥികരെയും
വൃത്ത കവികളെയും, ബൂലോക മാന്യന്മാരെയും
പ്രതികരിക്കാന്‍ കഴിയാത്തവനെയുമെന്നു വേണ്ട
തന്‍റെ കൂടെ കൂട്ടാന്‍ പറ്റാത്തവനെയെല്ലാം
മുട്ടന്‍ തെറി, പുളിച്ച തെറി, വളിച്ച തെറി
നാണം കെട്ട തെറി എന്നിങ്ങനെയുള്ള തെറികളാല്‍
സമൃദ്ധമായി അനുഗ്രഹിക്കുന്നു
പലരും ആ തെറികള്‍ കേട്ടു ഛര്‍ദ്ദിക്കുന്നു
എല്ലാവരെയും പണ്ടാരമടക്കി മുന്നോട്ടു പോവുകയാണ്
പൊട്ടക്കിണറ്റിലൂടെ വട്ടത്തിലോടുന്ന ഈ ബസ്സ്

വൈകാതെ ഈ ബസ്സിലെ തെറികള്‍ വികസിച്ച്
മഹാകാവ്യങ്ങളായി ബൂലോകര്‍ വാഴ്ത്തും
കൂട്ടുകാര്‍ ചേര്‍ന്ന് മഹാനാക്കുന്ന കവികള്‍ക്ക്
മൂക്കു പൊത്തിക്കൊണ്ട് അവാര്‍ഡ് നല്‍കാന്‍
ഒരു മന്ത്രിയെങ്കിലും വരാതിരിക്കില്ല
വീടിനു മുന്‍പിലെ തീവണ്ടിപ്പാതയില്‍
രാവിലെ കുത്തിയിരുന്നു കാര്യം സാധിക്കാതെ
നേരേ ബസ്സില്‍ കയറുന്ന കവികള്‍ക്ക്
ഇതിലപ്പുറം എന്താണ് സാധിക്കുക?
ബസ്സുകള്‍ ഇനിയും വരും...

2009, ഡിസംബർ 6, ഞായറാഴ്‌ച

പിഷാരടിമാഷിന്‍റെ വഹ ഇന്‍റര്‍വ്യൂ


ബൂലോകരേ...

ഉല്‍‍പ്പതിഷ്ണു എന്ന പുതിയൊരു കപിയെ അവതരിപ്പിക്കുകയാണിവിടെ ഷാരടിയുടെ ലക്ഷ്യം. ഈ സഹസ്രാബ്ദത്തിലെ ഏറ്റവും മുഴുത്ത കപിയാണ് ഉല്‍‍പ്പതിഷ്ണു എന്നത് ഷാരടി തെളിയിച്ചു തരികയാണ് ഈ ഇന്‍റര്‍വ്യൂവിലൂടെ.



ഷാ. കപിത്വത്തിന്‍റെ കാര്യത്തില്‍ മറ്റുള്ള കപികളേക്കാള്‍ ഉല്‍‍പ്പു മഹാനായിരിക്കുന്നതെന്തുകൊണ്ടാണ്?

ഉ. കപിത്വത്തിന്‍റെ ഉപ്പു തൊട്ട് കര്‍പ്പൂരം വരെ അരച്ചു കലക്കി സമൂലം ഗോമൂത്രവും ചേര്‍ത്ത് മൂന്നു ദിവസം പുളിക്കാന്‍ വച്ചതിനു ശേഷം ദിവസവും മൂന്നു നേരം കുടിക്കുന്ന ശീലം എനിക്കു കുട്ടിക്കാലം മുതല്‍ ഉണ്ടായിരുന്നു. എന്നെ ഇത്രയും വലിയ ഒരു കപിയാക്കിയത് ഈ ശീലമാണ്.

ഷാ. സാധാരണ ഏതേതു സമയത്താണ് ഉല്‍‍പ്പുവിലെ കപി ശക്തി പ്രാപിക്കുന്നത്?

ഉ. പൊതുവേ കക്കൂസിലിരിക്കുമ്പൊഴും, തീവണ്ടിയില്‍ യാത്ര ചെയ്യുമ്പൊഴുമാണ് എന്നിലെ കപി ശക്തിപ്രാപിക്കുന്നത്. ഞാന്‍ അതിനെ പരിപോഷിപ്പിക്കാന്‍ ആഅതും ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

ഷാ. ഒന്നു കൂടി വിശദമാക്കാമോ?

ഉ. പിന്നെന്താ, കക്കൂസ്, തീവണ്ടി എന്നീ സംജ്ഞകള്‍ വിട്ട്, മരക്കൊമ്പത്തിരിക്കുമ്പൊഴും, പത്രം വായിക്കുമ്പൊഴും, പെരുവഴിയില്‍ നിക്കുമ്പൊഴും, മറ്റുള്ള കപികളുമായി കടിപിടി കൂടുമ്പൊഴും എന്നു വേണ്ട ജീവിതത്തിലെ എല്ലാ മേഖലകളിലേക്കും ഞാന്‍ എന്‍റെ കപിത്വം ഒഴുക്കി പരത്തുവാനുള്ള പരിശ്രമത്തിലാണ്

ഷാ. ഇതിന് പ്രതിസന്ധിയായി നില്‍ക്കുന്ന ഏതെങ്കിലും ഘടകങ്ങള്‍? ഇതര കപികള്‍?

ഉ. തീര്‍ച്ചയായും. ഘടകങ്ങളുടെ കാര്യം പറയുകയാണെങ്കില്‍ ഷാരടിമാഷിതാരോടും പറയരുത്, സത്യത്തില്‍ എന്നില്‍ കപിത്വം ഒന്നുമില്ല. അതു മേല്‍‍പ്പറഞ്ഞ കപിത്വാരണ്യാദി ഗോമൂത്രാരിഷ്ടം കുടിച്ചുണ്ടാക്കിയിട്ടുള്ളതു മാത്രമേ ഉള്ളൂ. പിന്നെ കൊച്ചു പിള്ളേരുടെ മുന്നില്‍ പിടിച്ചു നിക്കണമെങ്കില്‍ ഇത്തരം ചില ചെപ്പടി വിദ്യകള്‍ കൂടിയേ തീരൂ. നല്ല പ്രായത്തില്‍ വാലേല്‍ തൂങ്ങി ആടാന്‍ പഠിച്ചിരുന്നെങ്കില്‍ അതുകൊണ്ടു പിടിച്ചു നിക്കാമായിരുന്നു. ഇന്നിപ്പോള്‍ അതു രക്ഷയില്ലാത്തതു കൊണ്ട് ഇങ്ങനെയൊക്കെയേ പിടിച്ചു നിക്കാന്‍ കഴിയൂ. പിന്നെ വ്യക്തികള്‍. ഈ പ്രപഞ്ചത്തിലെ സര്‍വ്വ കപികളും എനിക്കു ശത്രുക്കളാണ്. എന്നാലും എന്‍റെ നിലനില്‍‍പ്പിനു വേണ്ടി ഞാന്‍ ആരെയും ആയുധമാക്കും.

ഷാ. എന്നു വച്ചാല്‍?

ഉ. ഉദാഹരണത്തിന്, നാലു പിള്ളേരു കൂടി, മാഷേ മാഷൊന്നു മരത്തേല്‍ കേറി വാലേല്‍ തൂങ്ങി ആടിക്കാണിക്കാന്‍ എന്നോടാവശ്യപ്പെട്ടുവെന്നിരിക്കട്ടെ, ഞാന്‍ എന്‍റെ പരിചയത്തിലുള്ള ഏതെങ്കിലും കപികളെ പിടിച്ചു മരത്തേല്‍ കേറ്റും, അവര്‍ക്ക് ഈ പണി നന്നായറിയാം. എന്നിട്ട് അവരുടെ തോളേല്‍ തൂങ്ങി ഞാനും കേറും. പാവം മണ്ടന്മാര്‍ പിള്ളേരുണ്ടോ ഇതു വല്ലതുമറിയുന്നു. അവന്മാര്‍ ദോ ഉല്‍‍പ്പതിഷ്ണൂ മാഷ് മരത്തേല്‍ കേറിയേ എന്ന് ആര്‍പ്പു വിളിക്കും. അതു കേള്‍ക്കാന്‍ തന്നെ എന്തൊരു സുഖമാണെന്നോ. അതും പോരാഞ്ഞ് എന്നെ പിടിച്ചു മരത്തേല്‍ കേറ്റിയവനെ നാലു തെറിയും കൂടി പറഞ്ഞാല്‍ അതിനൊരു വിശ്വസ്യതയും വരും.

ഷാ. ഹോ അപാരം തന്നെ താങ്കളുടെ വൈഭവം, ആട്ടെ താങ്കളുടെ ഇഷ്ട വിനോദം എന്താണ്?

ഉ. ഇഷ്ടവിനോദം ചൊറിച്ചില്‍. അത് ഞങ്ങള്‍ കപികളുടെ ജന്മസിദ്ധമായ സ്വഭാവ സവിശേഷതകളാണല്ലോ.

ഷാ. മറ്റുള്ള കഴിവുകള്‍ എന്തൊക്കെയാണ്?

ഉ. ആരെയും, എന്തായിട്ടും ചിത്രീകരിക്കാനുള്ള എന്‍റെ വാദങ്ങളെ ഞാന്‍ തന്നെ ആടിനെ പട്ടിയാക്കുന്ന പ്രക്രിയയിലൂടെ തെളിയിച്ചിട്ടുള്ളതാണ്. മാത്രമല്ല ബഹുശാഖികളായ മരക്കൊമ്പുകളില്‍ തൂങ്ങിയാടി നാട്ടുകാരെ കൊഞ്ഞനം കാണിക്കാനും എനിക്കിഷ്ടമാണ്.

ഷാ. ഇത്രയും ഗംഭീരമായ ഒരു ഇന്‍റര്‍വ്യൂ തന്നതിന് ഷാരടി ശ്രീ. ഉല്‍‍പ്പതിഷ്ണുവിനെ വില്ലു പോലെ കുനിഞ്ഞു കുമ്പിടുന്നു.

ഫോട്ടോയ്ക്കു കടപ്പാട്‌: ഗൂഗിള്‍

2009, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

അമേദ്ധ്യത്തേക്കാള്‍ സാന്ദ്രത കൂടിയ ഗന്ധങ്ങള്‍

ദ്രോഹിച്ചില്ല എന്നു മാത്രം പറയരുത്

ഉള്ളിലൊരു ഒതളങ്ങ പെട്ടുപോയി
എന്നു മനസ്സിലാകുമ്പോള്‍
ആവര്‍ത്തിച്ചു വയറിളകാനുള്ള
കഴിവു നഷ്ടപ്പെട്ട അവസ്ഥ
എപ്പോഴും സംജാതമാകുന്നുണ്ട്

വയറിനടിയില്‍ നിന്ന്
ഒതളങ്ങയെ അമേദ്ധ്യക്കഷണങ്ങളായി
രൂപാന്തരം പ്രാപിപ്പിക്കാനുള്ള
ചില ഒറ്റമൂലികളാണ്
ഞാന്‍ അന്വേഷിക്കുന്നത്

കക്കൂസില്‍,
ആര്‍ത്തിരമ്പുന്ന വയറുമായി
ഇരിക്കേണ്ടി വരുന്ന
അവസ്ഥ ഒന്നോര്‍ത്തു നോക്കൂ

പുറത്തേക്ക് പുറത്തേക്ക്
ആരവങ്ങളോടെ ആഞ്ഞു പതിക്കുന്ന ‘സാധനം’
ആഴിയില്‍ ഉല്‍ക്കയെന്നപോലെ
പതിക്കുമ്പോള്‍
ക്ലോസറ്റിന്‍റെ ഭിത്തികളിലേക്ക്
സുനാമി പോലെ വന്നു പതിച്ച്
ചിതറിത്തെറിക്കുന്ന
അമേദ്ധ്യകണികകള്‍
അവയുടെ ഗന്ധം

ആ പ്രയോഗം അങ്ങട്‌ ഫലിച്ചാലും
ഇല്ലെങ്കിലും ഒന്നുറപ്പാണ്
പ്രസ്തുത അമേദ്ധ്യങ്ങളെ ഒതളങ്ങയായി കരുതിയാല്‍
പല പ്രാവശ്യമായുള്ള ഒറ്റമൂലിപ്രയോഗം
രസകരമായ ആ അനര്‍ഘനിമിഷങ്ങളെ ധ്വനിപ്പിക്കുന്നതു കാണാം

ഉദാഹരണത്തിന്
ആന്‍റിപര്‍ - വയറിളകാന്‍
റാന്‍‍ബാക്സി - മരുന്നുകമ്പനി
യൂറോപ്യന്‍ ക്ലോസറ്റ് - ഇരുന്നു കാര്യം സാധിക്കാന്‍
കുഴി - സര്‍ക്കസ്സ് അഭ്യസിച്ചവര്‍ക്കു മാത്രം

വയറ്റില്‍ കിടക്കുന്ന ഒതളങ്ങായുടെ പൊസിഷന്‍ എവിടെ
ഒതളങ്ങയോളം വരില്ല വേറൊരു കായും
എന്നിവ ഞാന്‍ അനുഭവിച്ചറിഞ്ഞ പാഠങ്ങളാണ്

ഏതു കക്കൂസെന്ന്
നിങ്ങള്‍ തീരുമാനിച്ചു കൊള്ളുക


നിയമപ്രകാരമല്ലാത്ത പിന്നറിയിപ്പ്: ഈ കവിതക്ക് ജീവിച്ചിരിക്കുന്നവരോ, ചത്ത് കുഴിയില്‍ കിടക്കുന്നവരോ, നരകത്തില്‍ പോയവരോ, സ്വര്‍ഗ്ഗത്തില്‍ പോയവരോ തുടങ്ങി യാതൊരുത്തരുമായും യാതൊരു വിധ ബന്ധവുമില്ല. എന്തെങ്കിലും ബന്ധം തോന്നുന്നെങ്കില്‍ അതു വെറും അസംബന്ധം മാത്രമായിരിക്കുമെന്നും, ഇത് ഷാരടി കഷ്ടപ്പെട്ടിരുന്ന് ഉറക്കമിളച്ചും, സിഗരറ്റു വലിച്ചും, ഭാവനയുടെ അനന്താന്തര്‍ഗതങ്ങളിലൂടെ ഊറിവന്ന കാവ്യബീജത്തെ ടെസ്റ്റ്യൂബിലാക്കി നിരവധി നിരീക്ഷണങ്ങള്‍ക്കും, പരീക്ഷണങ്ങള്‍ക്കും, ചര്‍ച്ചകള്‍ക്കും (ഞാനും ഞാനുമായി നടന്ന ചര്‍ച്ച) ഒടുവില്‍ പ്രജ്വാലിതമായ ജിന്താധാരകളുടെ ബഹിര്‍സ്ഫുരണത്തെ വാക്കുകളിലാവാഹിച്ച് നിങ്ങളിലേക്ക് ഒഴുക്കിയിരിക്കുന്ന കാഴ്ച്ചയാണ് ഇവിടെ കാണുന്നത് എന്നും അഹങ്കാരത്തോടെ വില്ലുപോലെ കുനിഞ്ഞു കുമ്പിട്ട് അറിയിച്ചു കൊള്ളുന്നു. അങ്ങേയറ്റം കാര്‍ക്കോടകിതമായ ഒരു സമൂഹത്തെ വിപ്രലംഭിപ്പിക്കുക എന്നതല്ലാതെ മറ്റെന്താണ് എന്‍റെ മണ്ടന്‍ തലകൊണ്ടു സാദ്ധ്യമാവുക?

-ഷാരടി

2009, മേയ് 20, ബുധനാഴ്‌ച

എം കെ ഹരികുമാര്‍ പറഞ്ഞതിലെന്താണ് തെറ്റ്?

ഈയടുത്താണ് ഷാരടി എം കെ ഹരികുമാറെഴുതിയ ഒരു ലേഖനത്തെ ചൊല്ലി ബൂലോകത്തുണ്ടായ ഒച്ചപ്പാടിന്‍റെ ശരിയായ കിടപ്പുവശം തിരിച്ചറിയുന്നത്. ന്ന് ച്ചാ ആ ലേഖനം വായിച്ചത് ഇപ്പോഴാണ്. ഹരികുമാര്‍ പറഞ്ഞ കാര്യങ്ങള്‍ നൂറു ശതമാനവും ശരി തന്നെയല്ലേ പ്രിയപ്പെട്ട വായനക്കാരേ? ദുഫായിലിരുന്ന് കുറേ അണ്ണന്മാര്‍ ബൂലോകം നിയന്ത്രിക്കാന്‍ വ്യാമോഹിച്ച്, വ്യര്‍ത്ഥശ്രമം നടത്തുന്നുണ്ട്‌. എല്ലാവരേയും അടച്ചു പറയുവാന്‍ ഷാരടിയെ കിട്ടില്ല. പക്ഷേ കുറച്ചു പേര്‍, വളരെ കുറച്ചു പേര്‍ക്ക് അങ്ങനെയൊരു പൂതിയില്ലാതില്ല. വേറൊന്നുകൊണ്ടുമല്ല, വേറേ പ്രത്യേകിച്ചു പണിയൊന്നുമില്ല. അതോണ്ട്‌ തന്നെ. രാജാവ്‌ നഗ്നനാണെന്നു പറയാന്‍ ധൈര്യം കാണിച്ച അങ്ങേരെ എല്ലാവരും കൂടി കൂട്ടം കൂടി തെറി വിളിച്ചു സ്വൈര്യം കെടുത്തി. ഈ തെറിവിളിച്ച ആര്‍ക്കെങ്കിലും കൌമുദിയില്‍ ഒരു കുഞ്ഞ് ഇത്തിപ്പോരം പോന്ന ലേഖനം പ്രസിദ്ധീകരിക്കാന്‍ കഴിവുണ്ടോ? ആ സത്യം വിളിച്ചു പറഞ്ഞതു കൊണ്ടാണോ ഇനി ആള്‍ക്കാര്‍ക്ക് ദേഷ്യം പിടിച്ചത്? പേരെടുത്ത ഒരു പത്രപ്രവര്‍ത്തകനാണ് എം കെ ഹരികുമാര്‍. അദ്ദേഹത്തിന്‍റെ വിമര്‍ശനങ്ങളെ തെറി വിളിച്ചു തോൽപ്പിക്കാനല്ലായിരുന്നു ബൂലോകര്‍ ശ്രമിക്കേണ്ടിയിരുന്നത്.

പരസ്പരം ബഹുമാനിക്കാനല്ലേ ബൂലോകരേ നമ്മള്‍ പഠിക്കേണ്ടത്?

സ്നേഹപൂര്‍വം

ഷാരടി. കെ

ഇന്നത്തെ ചോദ്യം: ഒരാള്‍ പുലിയാണ് എന്ന് സ്വയം വിശ്വസിച്ചാല്‍ അയാള്‍ പുലിയാകുമോ?
അഥവാ എലി ചമഞ്ഞാല്‍ പുലിയാകുമോ?

- ഉത്തരങ്ങള്‍ പിന്നീട്‌ പ്രസിദ്ധീകരിക്കും. ശരിയുത്തരം അയക്കുന്നവര്‍ക്ക് സമ്മാനം ഉണ്ടായിരിക്കുന്നതാണ്

2008, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

പ്രേമത്തിന്‍റെ ദേശീയ സസ്യം - ഒരു പഠനം.

കുഴൂര്‍ വിത്സണ്‍ എന്ന അത്ഭുത പ്രതിഭ വിസ്ഫോടനാത്മകമായ കവിത്വത്തിന്‍റെ വേലിയേറ്റമായി ഒരു സുനാമിത്തിര പോലെ കവിതാസ്വാദകന്മാമുടെ തലമണ്ടയിലേക്ക് അടിച്ചു കയറുകയാണ്. തന്‍റെ തനതായ ശൈലിയിലൂടെ ഒരു പടക്കുതിരയേപ്പോലെ മന്ദം മന്ദം ഒഴുകു നടക്കുന്ന ആ പ്രതിഭയുടെ മഹത്തരവും, മഹോന്നതവും, ഉദാത്തവും, ഉദരനിമിത്തവും, ലോലവും, ലൈലോന്മത്തവുമായ ഒരു മഹാകൃതി ഇനി വരുന്ന എല്ലാ തലമുറക്കും ബ്രൈറ്റ് ലൈറ്റിന്‍റെ ടോര്‍ച്ചു പോലെ, എല്‍ ഇ ഡി ബള്‍ബായി പ്രകാശപൂരിതമായി തീരുമെന്നതില്‍ സംശയമേയില്ല.

അനേകം നിഗൂഢ സത്യങ്ങളുടെ വെളിപാടു തറയാണ് പ്രേമത്തിന്‍റെ ദേശീയ സസ്യം എന്ന ഈ കവിത എന്നു ഉറക്കെ, ആറുവായിട്ടു വിളിച്ചു കൂവാതെ നിവൃത്തിയും നിര്‍വൃതിയുമില്ല. ആ കവിതയെ പദാനുപദം വ്യാഖ്യാനിക്കാനാണ് ഷാരടി ഇന്നത്തെ ക്ലാസ്സ് വിളിച്ചു കൂട്ടിയിരിക്കുന്നത്. വിവരവും, വകതിരിവും, ബോധവും ഒന്നുമില്ലാത്ത നിരക്ഷരകുക്ഷികളായ കുറേ മണ്ടന്മാര്‍ ആ കവിതയെ കുറ്റം പറഞ്ഞു നടക്കുകയുണ്ടായി. അവര്‍ക്കും ഈ ക്ലാസ്സ് ഉപകാരപ്പെടും എന്നു വിശ്വസിക്കുന്നു.

മാതൃഭൂമി ബ്ലോഗനയില്‍ വരെ കവിത പ്രസിദ്ധീകരിച്ച ശ്രീമാന്‍ വിത്സണ്‍, ഒട്ടും തന്നെ ആത്മപ്രശംസ നടത്തുകയോ, സ്വന്തം കവിത കേട്ടു കൂട്ടുകാര്‍ കയ്യടിച്ചാല്‍ പോലും ഒട്ടും സന്തോസിക്കുകയോ ചെയ്യുന്ന ആളല്ല. പ്രസാധകര്‍ പുറകേ നടന്നിട്ടും ഒറ്റക്കവിത പോലും പ്രസിദ്ധീകരിക്കാന്‍ കൊടുക്കാത്ത അദ്ദേഹം അച്ചടി മാധ്യമങ്ങള്‍ എന്‍റെ പുറകേ നടക്കണം എന്ന് അങ്ങേയറ്റം വിനയപൂര്‍വ്വം വാശി പിടിച്ച മലയാളത്തിന്‍റെ നട്ടെല്ലും വാരിയെല്ലുമുള്ള കവി തന്നെയെന്നതില്‍ ഒട്ടും സംശയിക്കരുത്. ആരും.

ഇനി നമുക്ക്‌ അദ്ദേഹത്തിന്‍റെ കവിത ഒന്നു പഠിക്കാം.

റോസാപ്പൂവിനെപ്രേമത്തോട് ആദ്യം അടയാളപ്പെടുത്തിയ മൈരനെ കണ്ടാല്‍ കൈ വെട്ടി കളയണം


ഈ വരിയില്‍ റോസാപ്പൂ എന്നത് പ്രേമിക്കുന്ന പെണ്ണിന്‍റെ അച്ഛനോ ആങ്ങളമാരോ ആയിരിക്കണം. പ്രേമത്തിന്‍റെ അടയാളം കാമുകന്‍റെ മോന്തക്കു ‘അടയാളപ്പെടുത്തിയവനെ’ മൈരന്‍ എന്നു തന്നെ വിളിക്കണം. അത് സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കവിയുടെ ആത്മരോഷമല്ലാതെ പിന്നെ എന്താണ്‍ഊ കുട്ടികളേ? പറയൂ നിങ്ങള്‍ തന്നെ പറയൂ

ഇനി മൈരന്‍ എന്ന വാക്കിന്‍റെ അഗാധമായ അര്‍ദ്ധഗര്‍ത്താന്തര്‍ഗതങ്ങളിലേക്കു ഊളിയിട്ടിറങ്ങിച്ചെല്ലാം.

മൈരനെ പിരിച്ചെഴുതുമ്പോള്‍ മ് എന്ന ധാതുവില്‍ നിന്നും വിഘടിച്ചും ഉല്പ്രേഷിതമായി സം‌യോജിച്ചും ഉണ്ടായ പദമാണ് മൈ എന്നു മനസ്സിലാകും. മൌ എന്നെഴുതാതെ മൈ എന്നു തന്നെ കവി എഴുതിയതും പ്രത്യേകം ശ്രദ്ധേയമാണ്. ഈ മ സാക്ഷാല്‍ മായയുടെ പ്രതീകമാണ്. മായ എന്നാല്‍ ഈ പ്രപഞ്ചത്തില്‍ മുഴുവന്‍ പരന്നു കിടക്കുന്ന മായ. ആ മായയെ സിഗരറ്റിന്‍റെ പുക കൊണ്ട് പുകമറ സൃഷ്ടിച്ച് വേറെ ഒരു മായ കൊണ്ട് മൂടി വച്ച കവികുലോത്തുംഗശ്രീമാനായ അദ്ദേഹം നമ്മടെ പഴേ മായയെ തെളിയിച്ചു തരികയാണ് ആ ഒരൊറ്റ അക്ഷരത്തിലൂടെ! പിന്നെയുള്ളത് ര ആണ്. എന്താണീ ര? രാത്രിയുടെ അനന്ത സാദ്ധ്യതകളിലേക്കാണ് ഈ ര വിരല്‍ ചൂണ്ടുന്നത്. രാ എന്നെഴുതാതെ ര എന്ന് ഒറ്റ മാത്രയില്‍ എഴുതിയത് പാതിരാത്രിയെ ഉദ്ദേശിച്ചായിരിക്കണം. മറ്റൊന്ന് രഹസ്യം എന്ന അര്‍ദ്ധമാണ്. പ്രപഞ്ച രഹസ്യങ്ങളെ ചുരുളഴിച്ചിട്ടിരിക്കുകയാണ് ആ ര യിലൂടെ. അവസാനത്തെ ചില്ലക്ഷരം കൊണ്ട്‌ മായയുടെ രഹസ്യങ്ങളെല്ലാം ഒരു ചില്ലു പോലെ ഒരു കാലത്ത് തകര്‍ന്നു വീഴാന്‍ കവിയുടെ തൂലിക ഇടയാക്കും എന്നും അര്‍ദ്ധമുണ്ട്‌. അങ്ങനെ വളരെ വിശാലമായ ഒരു അര്‍ദ്ധത്തെ കേവലം രണ്ടര അക്ഷരം കൊണ്ട് സംക്ഷേപിച്ചു സമ്പ്രേക്ഷണം ചെയ്തിരിക്കുകയാണിവിടെ.

കൈ വെട്ടിക്കളയണം എന്നു പറഞ്ഞിരിക്കുന്നത് പ്രേമം തകര്‍ക്കാന്‍ വരുന്ന കരാള ഹസ്തങ്ങള്‍ വെട്ടി കാട്ടില്‍ കളയണമെന്ന അര്‍ദ്ധത്തിലാണ് എന്ന് കവിതയുടെ ശൈലിയും ശാലീനതയും കാണുമ്പോള്‍ നമുക്കു മനസ്സിലാകും.

വേറൊരു പൂവും വിരിയരുത്അവന്റെ പൂന്തോട്ടത്തില്‍എന്തിന് ഒരു പൂന്തോട്ടത്തില്‍ വേറെ നാറികള്‍

ഈ വരികളിലൂടെ ചീഞ്ഞു നാറുന്ന സാമൂഹിക ചുറ്റുപാടിനെ ഉടുതുണിയുരിഞ്ഞിട്ടിരിക്കുകയാണ്. സമൂഹത്തിലെ അക്രമത്തിനും അനീതിക്കും നേരെ ഒരു ദുശാസനന്‍റെ ഭാവത്തോടെയും ക്രൌര്യത്തോടെയും സമീപിക്കുന്ന കാഴ്ച്ച ഈ വരിയിലൂടെ നമുക്ക് വായിച്ചറിയാം. എന്തിന് പൂന്തോട്ടത്തില്‍ ‘വേറെ’ നാറികള്‍ എന്നത് എടുത്തു പറയണം. വേറെ എന്ന പദം അനവധി സങ്കീര്‍ണ്ണമായ സാദ്ധ്യതകളിലേക്ക് വായനക്കാരനെ കയ്യും കാലും പിടിച്ച് കൂട്ടിക്കൊണ്ടു പോകുന്നു. പൂന്തോട്ടം എന്നത് കവിയുടെ മനസ്സാകാനേ തരമുള്ളൂ.

ദേഹത്തിന്റെ ഓരോ മിടിപ്പിലുംമുള്ളുകളുമായിഒരു പട്ടിയുടെ ജാ‍ഗ്രതയോടെറോസയെക്കാക്കുന്ന ചെടിയെപ്രേമത്തിന്റെ ദേശീയസസ്യമായി പ്രഖ്യാപിക്കുക മാത്രമാണ്അതോട് ചേര്‍ന്ന് ചെയ്യാവുന്ന സാംസ്ക്കാരിക
പ്രവര്‍ത്തനം

പട്ടി എന്ന വാക്കിന്‍റെ പ്രസക്തി ഇവിടെയാണ്. വളഞ്ഞ വാലും നാലു കാലുമുള്ള പട്ടി വിദേശ അധിനിവേശത്തിനു മുന്‍പില്‍ വളഞ്ഞ നട്ടെല്ലുള്ള നാട്ടുകാരെയോ, അല്ലെങ്കില്‍ കള്ളു കുടിച്ചു രാത്രിയില്‍ നാലു കാലില്‍ വരുന്ന കുടിയന്മാരെയോ ആണ് പ്രതിനിധാനം ചെയ്യുന്നത്. കുരക്കാനുള്ള പട്ടിയുടെ സവിശേഷമായ കഴിവും കുടിയന്മാരുടെ ജല്പനങ്ങളും തമ്മിലുള്ള പൊരുത്തവും കൂട്ടി വായിക്കുമ്പോള്‍ അധപ്പതിച്ചു കൊണ്ടിരിക്കുന്ന ഒരു സംസ്ക്കാരത്തിനു നേരേ തന്‍റെ തൂലിക കൂര്‍പ്പിച്ചു പിടിച്ചിരിക്കുന്ന കവിയുടെ ഉല്‍ക്കോലകവീക്ഷണശക്തി നമ്മള്‍ മനസ്സിലാക്കിയെടുക്കണം. ഓരോ മിടിപ്പിലും മുള്ളുകള്‍ ഉള്ള പട്ടി എന്നത്‌ കുടിയന്മാരുടെ മനസ്സാക്ഷിക്കുത്തിനെയാണ് സൂചിപ്പിക്കുന്നത്‌. സാംസ്കാരിക മണ്ടലത്തില്‍ കടന്നു കൂടിയിട്ടുള്ള എല്ലാ കുടിയന്മാര്‍ക്കുമുള്ള താക്കീതാണ് ചെടിയെ-അതായത്‌ കുടിയന്മാര്‍ക്ക് താങ്ങും തണലുമാകുന്ന അവരുടെ കെട്ടിയവളുമാരെ- പ്രേമത്തിന്‍റെ - പ്രേമം കൊണ്ടായിരിക്കുമല്ലോ ഭാര്യമാര്‍ ഭര്‍ത്താവിനെ സ്നേഹിക്കുന്നത്‌- ദേശീയ സസ്യമായി പ്രഖ്യാപിക്കണം എന്നതിലൂടെ കവി വെളിവാക്കുന്നത്‌. അതായത് തറവാടിന്‍റെ നെടും തൂണ് ഭര്‍ത്താവല്ല ഭാര്യയാണ് എന്നു കൂടി വിളംബരം ചെയ്യുന്നു കവി. ഇതു കവിയുടെ വിശാല മനസ്സിനെയല്ലാതെ മറ്റെന്തിനെയാണ് സൂചിപ്പിക്കുന്നത്‌?.

മണ്ണ് വേര് വെള്ളം വെയില്‍പൂക്കള്ളന്‍ ഇതള്‍ വണ്ട് വാട്ടംഎന്റമ്മേ അയാളുടെ കൈ തീര്‍ച്ചയായും വെട്ടിക്കളയണംകരിങ്കണ്ണന്മാര്‍ നോക്കി കരിയിച്ച പൂവിനെക്കുറിച്ച് ഞാനെഴുതിക്കോളാംഞാനെഴുതിക്കോളാംഎന്നിട്ട് കൈവെട്ടിക്കോളൂ

മണ്ണിനെയും, വേരിനെയും. ‘വെള്ളത്തിനെയും’, വെയിലിനെയും മാത്രമല്ല കള്ളന്മാരെക്കൂടി സ്നേഹിക്കാന്‍ കഴിയുന്ന കവിമനസ്സിനെ ഈ വരികളിലൂടെ നമുക്കു വായിച്ചെടുക്കാം. ഇതളും വണ്ടും വാട്ടവും മൂന്നു ബാഹ്യ പ്രഹേളികകളായി വായനക്കാരിലേക്ക് ഒരായിരം ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്. അതിന് വായനക്കാരന്‍ തന്‍റെ ബോധമണ്ടലത്തിലൂടെ അനുസ്യൂതം സഞ്ചരിച്ച് പുതിയ മാനങ്ങള്‍ കണ്ടെത്തണം എന്ന കവിയുടെ നിരീക്ഷണമാണ് ഇതിലൂടെ വെളിവാകുന്നത്. ആ രീതിയില്‍ വായനക്കാരന്‍ സഞ്ചരിക്കുമ്പോള്‍ കരിങ്കണ്ണന്മാര്‍ കരിയിച്ച പൂവിനെക്കുറിച്ചുള്ള തന്‍റെ പുതിയ സൃഷ്ടിയിലേക്കു തിരിഞ്ഞു നടക്കുന്നു കവി. കൂടാതെ തന്‍റെ അടുത്ത കവിതയെക്കുറിച്ചുള്ള ഒരു പ്രഘ്യാപനം കൂടി പരോക്ഷമായി നല്‍കുകയാണ് ഈ വരികളിലൂടെ. അതിനുമപ്പുറം തനിക്കു പറയാനുള്ളതു പറഞ്ഞ് ബാക്കി വായനക്കാരന്‍റെ ചിന്താധാരയില്‍ സന്നിവേശിപ്പിച്ച്‌ അവനെ അവന്‍റെ വഴിക്കു ചിന്തിക്കാന്‍ വിട്ടു തിരിഞ്ഞു നടക്കുന്ന കവിയുടെ മിതത്വവും ഈ വരികളിലൂടെ പ്രകടമാകുന്നു. ഞാന്‍ എഴുതാനുള്ളതൊക്കെ എഴുതിയിട്ടു കൈ വെട്ടിക്കോളൂ എന്നു തുറന്നടിക്കുന്ന കവി, ആരെല്ലാം എന്തെല്ലാം ചെയ്താലും ഞാന്‍ എഴുതുമെന്ന ഉറച്ച പ്രഘ്യാപനം കൂടി നടത്തുന്നു.


ഇത്രയും അര്‍ദ്ധവ്യാപ്തിയും, അര്‍ദ്ധസമ്പുഷ്ടിയുമുള്ള ഈ കവിതയെ കുറ്റം പറഞ്ഞു നടക്കുന്നവരോട്‌ ഷാരടിമാഷിന് സഹതാപം മാത്രമേയുള്ളൂ.
ഈ കവിത അടുത്ത അദ്ധ്യയന വര്‍ഷത്തിലെങ്കിലും എം എ മലയാളം പാഠപുസ്തകത്തില്‍ ചേര്‍ക്കണമെന്നും ഈ കവിത തലമുറ തലമുറകളായി വാമൊഴിയും, വരമൊഴിയുമായി കൈമാറപ്പെടണമെന്നും ഷാരടി ആഹ്വാനം ചെയ്യുന്നു.