ഇവിടെ പോസ്റ്റ് ചെയ്യുന്നവ വെറും തമാശയും നേരം പോക്കും മാത്രമാണ്. ആര്‍ക്കെങ്കിലും വ്യക്തിപരമായി പരാതിയോ, വിഷമമോ തോന്നിയാല്‍ ദയവായി അറിയിക്കുക. ഉടന്‍ തന്നെ പോസ്റ്റ് പിന്‍‍വലിക്കുന്നതായിരിക്കും. pisharodymash@gmail.com

2009, ഡിസംബർ 23, ബുധനാഴ്‌ച

ഹായ്

എല്ലാ മലയാളികള്‍ക്കും

തട്ടാന്‍ തങ്കുവിനോടൊപ്പം എന്‍റേയും സ്നേഹം നിറഞ്ഞ ക്രിസ്തുമസ് പുതുവര്‍ഷാശംസകള്‍

ശുദ്ധമായ തങ്കാഭരണങ്ങള്‍ക്ക് തങ്കൂസ് ജൂവലറി

ആശംസക്കു കടപ്പാട്‌: പദ്മശ്രീ മോഹന്‍ലാല്‍

ഓഫ്: ലാലേട്ടന് കൂടെ ചേര്‍ത്തു പറയാന്‍ സ്വര്‍ണ്ണക്കടയുള്ളപ്പോള്‍ ഷാരടി മിനിമം ഒരു തട്ടാന്‍റെ പേരെങ്കിലും ചേര്‍ത്തു പറയണ്ടേ. ഇപ്പൊ ഇതാ ഒരു ഫാഷന്‍

2009, ഡിസംബർ 13, ഞായറാഴ്‌ച

തെറിക്കവികളുടെ ബസ്‌

ഞാന്‍ തെറിക്കവിതയെഴുതുകയാണ്
എനിക്കു മുന്‍പിലിരിക്കുന്നവരും
പിന്‍‍പിലിരിക്കുന്നവരും
തെറിക്കവിതകള്‍ എഴുതിക്കൊണ്ടേയിരിക്കുന്നു

പട്ടാപ്പകല്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍
എല്ലാവരും തുണിയില്ലാതെയിരുന്ന്
തെറിപ്പാട്ടു പാടി
തെറിക്കവിതയെഴുതുന്നതു കണ്ട്
ഇതൊരു ഇല്യൂസ്ട്രേറ്ററോ,
ഫോട്ടോഷോപ്പോ ആണെന്നു തോന്നിപ്പോയി.

എല്ലാവരും അവരവരുടെ വീടുകളിലെ
ഏറ്റവും കൂതറ അംഗത്തെ ഓര്‍ത്ത്
തെറിപ്പാട്ടുകള്‍ പാടുന്നു
ഗട്ടറില്‍ വീഴുമ്പോള്‍ ആടിയും, ചാഞ്ചാടിയും
താളത്തിലും ടൈം പാസ്സിന്
അല്‍‍പ്പാല്‍‍പ്പം അമേദ്ധ്യം ‘ടച്ചിംഗ്സ്’ ആക്കിയും
ആവേശത്തോടെ തെറിക്കവിതകളെഴുതുന്നു

പെട്ടെന്ന് തീരേണ്ടതാണ് ഒരോ തെറിയും
എന്നാല്‍ ഇവിടെ ഓരോ തെറിക്കും
ഓരോ ഖണ്ഡകാവ്യത്തിന്‍റെ നീളമുണ്ട്
അതുകൊണ്ട് ഈ ബസ്സിന്‍റെ ശബ്ദത്തേക്കാള്‍
തെറികളുടെ ശബ്ദം മുന്നിട്ടു നില്‍ക്കുന്നു

തെറിവിളിക്കാരുടെ ഈ ബസ്സാകട്ടെ
ബൂലോകത്തിലൂടെ ധീരധീരം
സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു
വഴി തെറ്റിയ കുഞ്ഞാടുകള്‍
കണ്ണില്‍ കണ്ടവരെയും, ഏകാന്ത പഥികരെയും
വൃത്ത കവികളെയും, ബൂലോക മാന്യന്മാരെയും
പ്രതികരിക്കാന്‍ കഴിയാത്തവനെയുമെന്നു വേണ്ട
തന്‍റെ കൂടെ കൂട്ടാന്‍ പറ്റാത്തവനെയെല്ലാം
മുട്ടന്‍ തെറി, പുളിച്ച തെറി, വളിച്ച തെറി
നാണം കെട്ട തെറി എന്നിങ്ങനെയുള്ള തെറികളാല്‍
സമൃദ്ധമായി അനുഗ്രഹിക്കുന്നു
പലരും ആ തെറികള്‍ കേട്ടു ഛര്‍ദ്ദിക്കുന്നു
എല്ലാവരെയും പണ്ടാരമടക്കി മുന്നോട്ടു പോവുകയാണ്
പൊട്ടക്കിണറ്റിലൂടെ വട്ടത്തിലോടുന്ന ഈ ബസ്സ്

വൈകാതെ ഈ ബസ്സിലെ തെറികള്‍ വികസിച്ച്
മഹാകാവ്യങ്ങളായി ബൂലോകര്‍ വാഴ്ത്തും
കൂട്ടുകാര്‍ ചേര്‍ന്ന് മഹാനാക്കുന്ന കവികള്‍ക്ക്
മൂക്കു പൊത്തിക്കൊണ്ട് അവാര്‍ഡ് നല്‍കാന്‍
ഒരു മന്ത്രിയെങ്കിലും വരാതിരിക്കില്ല
വീടിനു മുന്‍പിലെ തീവണ്ടിപ്പാതയില്‍
രാവിലെ കുത്തിയിരുന്നു കാര്യം സാധിക്കാതെ
നേരേ ബസ്സില്‍ കയറുന്ന കവികള്‍ക്ക്
ഇതിലപ്പുറം എന്താണ് സാധിക്കുക?
ബസ്സുകള്‍ ഇനിയും വരും...

2009, ഡിസംബർ 6, ഞായറാഴ്‌ച

പിഷാരടിമാഷിന്‍റെ വഹ ഇന്‍റര്‍വ്യൂ


ബൂലോകരേ...

ഉല്‍‍പ്പതിഷ്ണു എന്ന പുതിയൊരു കപിയെ അവതരിപ്പിക്കുകയാണിവിടെ ഷാരടിയുടെ ലക്ഷ്യം. ഈ സഹസ്രാബ്ദത്തിലെ ഏറ്റവും മുഴുത്ത കപിയാണ് ഉല്‍‍പ്പതിഷ്ണു എന്നത് ഷാരടി തെളിയിച്ചു തരികയാണ് ഈ ഇന്‍റര്‍വ്യൂവിലൂടെ.



ഷാ. കപിത്വത്തിന്‍റെ കാര്യത്തില്‍ മറ്റുള്ള കപികളേക്കാള്‍ ഉല്‍‍പ്പു മഹാനായിരിക്കുന്നതെന്തുകൊണ്ടാണ്?

ഉ. കപിത്വത്തിന്‍റെ ഉപ്പു തൊട്ട് കര്‍പ്പൂരം വരെ അരച്ചു കലക്കി സമൂലം ഗോമൂത്രവും ചേര്‍ത്ത് മൂന്നു ദിവസം പുളിക്കാന്‍ വച്ചതിനു ശേഷം ദിവസവും മൂന്നു നേരം കുടിക്കുന്ന ശീലം എനിക്കു കുട്ടിക്കാലം മുതല്‍ ഉണ്ടായിരുന്നു. എന്നെ ഇത്രയും വലിയ ഒരു കപിയാക്കിയത് ഈ ശീലമാണ്.

ഷാ. സാധാരണ ഏതേതു സമയത്താണ് ഉല്‍‍പ്പുവിലെ കപി ശക്തി പ്രാപിക്കുന്നത്?

ഉ. പൊതുവേ കക്കൂസിലിരിക്കുമ്പൊഴും, തീവണ്ടിയില്‍ യാത്ര ചെയ്യുമ്പൊഴുമാണ് എന്നിലെ കപി ശക്തിപ്രാപിക്കുന്നത്. ഞാന്‍ അതിനെ പരിപോഷിപ്പിക്കാന്‍ ആഅതും ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

ഷാ. ഒന്നു കൂടി വിശദമാക്കാമോ?

ഉ. പിന്നെന്താ, കക്കൂസ്, തീവണ്ടി എന്നീ സംജ്ഞകള്‍ വിട്ട്, മരക്കൊമ്പത്തിരിക്കുമ്പൊഴും, പത്രം വായിക്കുമ്പൊഴും, പെരുവഴിയില്‍ നിക്കുമ്പൊഴും, മറ്റുള്ള കപികളുമായി കടിപിടി കൂടുമ്പൊഴും എന്നു വേണ്ട ജീവിതത്തിലെ എല്ലാ മേഖലകളിലേക്കും ഞാന്‍ എന്‍റെ കപിത്വം ഒഴുക്കി പരത്തുവാനുള്ള പരിശ്രമത്തിലാണ്

ഷാ. ഇതിന് പ്രതിസന്ധിയായി നില്‍ക്കുന്ന ഏതെങ്കിലും ഘടകങ്ങള്‍? ഇതര കപികള്‍?

ഉ. തീര്‍ച്ചയായും. ഘടകങ്ങളുടെ കാര്യം പറയുകയാണെങ്കില്‍ ഷാരടിമാഷിതാരോടും പറയരുത്, സത്യത്തില്‍ എന്നില്‍ കപിത്വം ഒന്നുമില്ല. അതു മേല്‍‍പ്പറഞ്ഞ കപിത്വാരണ്യാദി ഗോമൂത്രാരിഷ്ടം കുടിച്ചുണ്ടാക്കിയിട്ടുള്ളതു മാത്രമേ ഉള്ളൂ. പിന്നെ കൊച്ചു പിള്ളേരുടെ മുന്നില്‍ പിടിച്ചു നിക്കണമെങ്കില്‍ ഇത്തരം ചില ചെപ്പടി വിദ്യകള്‍ കൂടിയേ തീരൂ. നല്ല പ്രായത്തില്‍ വാലേല്‍ തൂങ്ങി ആടാന്‍ പഠിച്ചിരുന്നെങ്കില്‍ അതുകൊണ്ടു പിടിച്ചു നിക്കാമായിരുന്നു. ഇന്നിപ്പോള്‍ അതു രക്ഷയില്ലാത്തതു കൊണ്ട് ഇങ്ങനെയൊക്കെയേ പിടിച്ചു നിക്കാന്‍ കഴിയൂ. പിന്നെ വ്യക്തികള്‍. ഈ പ്രപഞ്ചത്തിലെ സര്‍വ്വ കപികളും എനിക്കു ശത്രുക്കളാണ്. എന്നാലും എന്‍റെ നിലനില്‍‍പ്പിനു വേണ്ടി ഞാന്‍ ആരെയും ആയുധമാക്കും.

ഷാ. എന്നു വച്ചാല്‍?

ഉ. ഉദാഹരണത്തിന്, നാലു പിള്ളേരു കൂടി, മാഷേ മാഷൊന്നു മരത്തേല്‍ കേറി വാലേല്‍ തൂങ്ങി ആടിക്കാണിക്കാന്‍ എന്നോടാവശ്യപ്പെട്ടുവെന്നിരിക്കട്ടെ, ഞാന്‍ എന്‍റെ പരിചയത്തിലുള്ള ഏതെങ്കിലും കപികളെ പിടിച്ചു മരത്തേല്‍ കേറ്റും, അവര്‍ക്ക് ഈ പണി നന്നായറിയാം. എന്നിട്ട് അവരുടെ തോളേല്‍ തൂങ്ങി ഞാനും കേറും. പാവം മണ്ടന്മാര്‍ പിള്ളേരുണ്ടോ ഇതു വല്ലതുമറിയുന്നു. അവന്മാര്‍ ദോ ഉല്‍‍പ്പതിഷ്ണൂ മാഷ് മരത്തേല്‍ കേറിയേ എന്ന് ആര്‍പ്പു വിളിക്കും. അതു കേള്‍ക്കാന്‍ തന്നെ എന്തൊരു സുഖമാണെന്നോ. അതും പോരാഞ്ഞ് എന്നെ പിടിച്ചു മരത്തേല്‍ കേറ്റിയവനെ നാലു തെറിയും കൂടി പറഞ്ഞാല്‍ അതിനൊരു വിശ്വസ്യതയും വരും.

ഷാ. ഹോ അപാരം തന്നെ താങ്കളുടെ വൈഭവം, ആട്ടെ താങ്കളുടെ ഇഷ്ട വിനോദം എന്താണ്?

ഉ. ഇഷ്ടവിനോദം ചൊറിച്ചില്‍. അത് ഞങ്ങള്‍ കപികളുടെ ജന്മസിദ്ധമായ സ്വഭാവ സവിശേഷതകളാണല്ലോ.

ഷാ. മറ്റുള്ള കഴിവുകള്‍ എന്തൊക്കെയാണ്?

ഉ. ആരെയും, എന്തായിട്ടും ചിത്രീകരിക്കാനുള്ള എന്‍റെ വാദങ്ങളെ ഞാന്‍ തന്നെ ആടിനെ പട്ടിയാക്കുന്ന പ്രക്രിയയിലൂടെ തെളിയിച്ചിട്ടുള്ളതാണ്. മാത്രമല്ല ബഹുശാഖികളായ മരക്കൊമ്പുകളില്‍ തൂങ്ങിയാടി നാട്ടുകാരെ കൊഞ്ഞനം കാണിക്കാനും എനിക്കിഷ്ടമാണ്.

ഷാ. ഇത്രയും ഗംഭീരമായ ഒരു ഇന്‍റര്‍വ്യൂ തന്നതിന് ഷാരടി ശ്രീ. ഉല്‍‍പ്പതിഷ്ണുവിനെ വില്ലു പോലെ കുനിഞ്ഞു കുമ്പിടുന്നു.

ഫോട്ടോയ്ക്കു കടപ്പാട്‌: ഗൂഗിള്‍